കൊച്ചി∙ പഞ്ചായത്ത് വിഭജനം റദ്ദാക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. വിഭജനത്തിന് മുന്‍പുള്ള സ്ഥിതിപ്രകാരം തിരഞ്ഞെടുപ്പ് നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വിഭജനപ്രക്രിയ സമയബന്ധിതമാണോയെന്ന് കോടതി പരിശോധിക്കും. അപ്പീലിന്‍മേല്‍ കോടതി നാളെ വാദം കേള്‍ക്കും.

തദ്ദേശസ്വയംഭരണ നിയമങ്ങള്‍ക്ക് വിധേയമായല്ല പഞ്ചായത്തുകള്‍ രൂപീകരിച്ചതെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുതിയ പഞ്ചായത്തുകളുടെ രൂപീകരണം റദ്ദാക്കിയത്. ഒരു വില്ലേജ് ഒന്നിലേറെ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുത്തിയത് നിയമവിധേയമല്ലെന്നും വിധിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെ‍ഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here