കോട്ടയം : കല്ലറയില്‍ ബംഗ്ലാദേശുകാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ വൈക്കം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. മലപ്പുറം സ്വദേശിയായ അഭിഭാഷകന്റെ സഹായത്തോടെയാണ് ഫാദര്‍ തോമസ് താന്നിനില്‍ക്കും തടത്തില്‍ കീഴടങ്ങിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ വൈദികനെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. വൈദിനകനെതിരെ ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പൊലീസ് വൈദികനെ കസ്റ്റഡിയില്‍ വാങ്ങും. കല്ലറയിലെ മഹിളാമന്ദിരത്തിന്റെ സംരക്ഷണയിലാണ് യുവതിയിപ്പോള്‍ കഴിയുന്നത്.

സംഭവത്തെതുടര്‍ന്ന് ഫാദര്‍. തോമസ് താന്നിനില്‍ക്കും തടത്തിലിനെ വൈദികവൃത്തിയില്‍ നിന്ന് പാലാ രൂപത പുറത്താക്കിയിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ഫാദര്‍. തോമസിനെ പരിചയപ്പെട്ടതെന്നും വൈദീകന്‍ പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ ബംഗ്ലാദേശ് സ്വദേശി നേരത്തെ പരാതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here