ന്യൂ‍ഡൽഹി∙ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ ദേശീയ, സംസ്ഥാന പാതകളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ 56,000 കോടി രൂപയുടെ പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്. അടുത്തയാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി ബിഹാറിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച പ്രസ്താവന നടത്തുമെന്നാണ് സൂചന.

ബിഹാറിലെ അരാ ജില്ലയിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് റാലി നടക്കുന്നത്. ബിഹാറിൽ മോദി നേതൃത്വം നൽകുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പ് റാലിയാണിത്. ഈ അവസരത്തിൽ 6,200 കോടി രൂപയുടെ 11 ദേശീയ പാതാ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. നിലവിൽ 4,371 കിലോമീറ്ററാണ് ബിഹാറിലെ ദേശീയ പാതകളുടെ ആകെ നീളം.

സംസ്ഥാനത്ത് താറുമാറായിക്കിടക്കുന്ന ദേശീയ പാതകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ എപ്രിലിൽ നടത്തിയ പ്രസ്താവനയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ടിരുന്നു. ദേശീയ പാതകൾ നന്നാക്കുന്നതിനുള്ള സാമ്പത്തികശേഷി കേന്ദ്ര സർക്കാരിനില്ലെങ്കിൽ സംസ്ഥാന സർക്കാർ അതിന് മുന്നിട്ടിറങ്ങുമെന്നും നിതിഷ് കുമാർ പരിഹസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here