മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പില്‍ നടപടിയുമായി കേന്ദ്രവിജിലന്‍സ് കമ്മീഷന്‍. ബാങ്ക് മാനേജ്‌മെന്റിനും ധനമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്കും വിജിലന്‍സ് കമ്മീഷന്‍ നോട്ടീസ് അയച്ചു.

ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ മറ്റന്നാള്‍ ഹാജരാകാനാണ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ബാങ്കിലെ മേലുദ്യോഗസ്ഥരും ഹാജരാകണം.

കേസില്‍ മുന്‍ ഉദ്യോഗസ്ഥരടക്കം മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, മനോജ് ഖരത്, നീരവ് മോദിയുടെ പ്രതിനിധി ഹേമന്ത് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here