ന്യൂയോര്‍ക്ക്: ഗാര്‍ഡന്‍ സിറ്റി ബാഡ്മിന്റണ്‍ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടന്നു വരുന്ന ഡോക്ടര്‍ രാജി ഫിലിപ്പോസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ഗോള്‍ഡ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം ഏപ്രില്‍ 28 നു റോസ്‌ലിനില്‍ ഉള്ള LI Sports Center ഓഡിറ്റോറിയത്തില്‍ നടക്കും. അമേരിക്കയില്‍ ഉള്ള മികച്ച ബാഡ്മിന്റണ്‍ കളിക്കാര്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷങ്ങളെ പോലെ ഏറ്റവും മികച്ച രീതിയില്‍ തന്നെ നടത്തും എന്ന് സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം എ ലെവല്‍ , ബി ലെവല്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും.
ആയിരം ഡോളറും ഗോള്‍ഡ് കപ്പും ആണ് വിജയിയെ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here