Thursday, April 25, 2024
spot_img
Home വിനോദം സിനിമ രജനീകാന്തും കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി

രജനീകാന്തും കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി

71
0

രജനീകാന്തും കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി

Web Desk

Indian Telegram Android App Indian Telegram IOS App

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ ഇരുവരും പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് രജനിയെ ക്ഷണിക്കാനാണ് കമല്‍ എത്തിയതെന്നാണ് സൂചനകള്‍. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടുനിന്നു.

അതേസമയം സിനിമയിലും രാഷ്ട്രീയത്തിലും രണ്ടുവഴികളാണ് താനും കമലും സ്വീകരിച്ചതെന്നും ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും രജനീകാന്ത് പറഞ്ഞു. കൂടിക്കാഴ്ച സൗഹൃദസന്ദര്‍ശനം മാത്രമാണെന്ന് കമല്‍ഹാസനും പ്രതികരിച്ചു. താനും രജനിയും അടുത്ത സുഹൃത്തുക്കളാണെന്നും കൂടിക്കാഴ്ചയില്‍ മാധ്യമങ്ങള്‍ക്ക് പുതുമ തോന്നിയേക്കാമെന്നും കമല്‍ പറഞ്ഞു.

ഫെബ്രുവരി 21നാണ് കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം കമല്‍ ഡിഎംകെ നേതാവ് എം കരുണാനിധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്തും നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

%d bloggers like this: