കാലിഫൊര്‍ണിയ: അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന കളത്തില്‍ പാപ്പച്ചന്റെ ഏക പുത്രന്‍ സാക്ക് (സക്കറിയ-43) പാപ്പച്ചന്‍ ഇന്നലെ (ശനി) നിര്യാതനായി. ഫ്രിമോണ്ടില്‍ കൈസര്‍ പെര്‍മനന്റ് ഹോസ്പിറ്റലിലായിരുന്നു സാക്കിന്റെ അന്ത്യം.


ഭാര്യ ഏഞ്ചല. പുത്രി റെയ് ആന്‍ (5).
കണക്ടിക്കട്ടിലുള്ള പാമെല അറക്കല്‍ ആണു ഏക സഹോദരി. അലന്‍ അറക്കല്‍ ഭര്‍ത്താവാണ്.

ചേര്‍ത്തല സ്വദേശിയാണു കളത്തില്‍ പാപ്പച്ചന്‍. ഭാര്യ മേരിക്കുട്ടി പാലാ വെള്ളപ്പള്ളി കുട്ടുംബാംഗം. കാനഡയില്‍ ജനിച്ച സാക്ക് നാലാം വയസിലാണു അമേരിക്കയിലെത്തിയതെന്നു കളത്തില്‍ പാപ്പച്ചന്‍ പറഞ്ഞു. സ്റ്റുഡന്റ് കൗണ്‍സലറായി ജോലി ചെയ്തു വരികയായിരുന്നു.

മങ്കയുടെ സ്ഥാപക പ്രസിഡന്റായിരുന്നു കളത്തില്‍ പാപ്പച്ചന്‍. ഫോമാ ലാസ് വേഗസ് കണ്‍ വന്‍ഷന്റെ ചെയറും. ഏതാനും വര്‍ഷമായി കൊച്ചി തമ്മനത്താണു താമസം. പുത്രനു സ്റ്റ്രോക്ക് ഉണ്ടായ വിവരമറിഞ്ഞു പാപ്പച്ചനും പത്‌നിയും ഏതാനും ദിവസം മുന്‍പ് എത്തി.

പൊതുദര്‍ശനം: ബുധനാഴ്ച (ഫെബ്രു-21): സെന്റ് മെരീസ് സീറോ മലബാര്‍ ചര്‍ച്ച്, മില്പിറ്റസ്.

സംസ്‌കാര ശൂശ്രുഷ: വ്യാഴം (ഫെബ്രു-22) ഫ്രിമോണ്ട് മിഷന്‍ സാനോസെ ചര്‍ച്ച്

LEAVE A REPLY

Please enter your comment!
Please enter your name here