മിഷിഗന്‍: തെറ്റായ ശസ്ത്രക്രിയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ അമേരിക്കനായ ബിമന്‍ നായ്യാര്‍ (81) മരിച്ച സംഭവത്തില്‍ ആശുപത്രി 21 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന സര്‍ക്യൂട്ട് കോടതി വിധി മിഷിഗന്‍ സുപ്രീം കോടതി റദ്ദ് ചെയ്തു.

2012 ല്‍ ബിമനെ താടിയെല്ലിലുണ്ടായ പരുക്ക് ചികിത്സിക്കുന്നതിനാണ് ഓക്ക് വുഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാറിപ്പോയ സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തലച്ചോറിലെ രക്തസ്രാവത്തിനാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കുശേഷം അബോധാവസ്ഥയിലായ രോഗി 60 ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.

ഈ സംഭവത്തില്‍ ആശുപത്രിക്കെതിരെ ഫയല്‍ ചെയ്ത നഷ്ടപരിഹാര കേസില്‍ വയല്‍ കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജൂറി നയ്യാറിന്റെ കുടുംബത്തിന് 21 മില്യണ്‍ അനുവദിച്ച് ഉത്തരവിട്ടിരുന്നു.

ഇത്രയും വലിയ സംഖ്യ സഷ്ടപരിഹാരമായി വിധിക്കുന്നത് മിഷിഗന്‍ സംസ്ഥാനത്ത് ആദ്യമായിരുന്നു.

ഈ വിധിക്കെതിരെ ആശുപത്രി അറ്റോര്‍ണി നല്‍കിയ അപ്പീല്‍ രണ്ടു തവണ സുപ്രീം കോടതി തള്ളിയിരുന്നു. എന്നാല്‍ ഫെബ്രുവരി 7 ന് പുതിയ വിധി പ്രഖ്യാപിക്കുകയായിരുന്നു. നയ്യാര്‍ കുടുംബത്തിന് നെഗ്‌ളിജന്‍സ് ക്ലെയ്‌മോ, മെഡിക്കല്‍ മാല്‍പ്രാക്ടീസ് ക്ലെയ്‌മോ ഇല്ലെന്ന് ചീഫ് ജസ്റ്റീസ് മാര്‍ക്ക് മാന്‍ വിധിയെഴുതി.

LEAVE A REPLY

Please enter your comment!
Please enter your name here