തൃശൂര്‍: അതിരപ്പിള്ളി വാല്‍പാറയില്‍ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലരവയസ്സുകാരനെ കടിച്ചുകൊന്ന പുലിയെ കെണിവച്ചുപിടിച്ചു. കുട്ടിയുടെ വീടിനു സമീപത്തു വനംവകുപ്പ് വച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞയാഴ്ചയാണ് നാലരവയസ്സുകാരനായ സെയ്തുളിനെ പുലി കടിച്ചുകൊന്നത്. വാല്‍പ്പാറയിലെ നടുമലൈ എസ്റ്റേറ്റിലെ തൊഴിലാളികളായ അഷ്‌റഫ് അലി-സെബി ദമ്പതികളുടെ മകനാണ് സെയ്തുള്‍.

LEAVE A REPLY

Please enter your comment!
Please enter your name here