കൊച്ചി : അഡാര്‍ ലൗ ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് ചിത്രത്തിലെ നായിക പ്രിയാ വാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു. തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ചോദ്യം ചെയ്താണ് പ്രിയ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കേസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പ്രിയ പറയുന്നു.

പ്രിയയ്ക്ക് പുറമെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇരുവരുടെയും അഭിഭാഷകര്‍ നാളെ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. തന്‍റെ മൗലികാവകാശം ലംഘിക്കുന്നതാണ് പരാതിയെന്നാണ് പ്രിയയുടെ വാദം.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ വൈറല്‍ ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ നല്‍കിയ പരാതിക്കുമേല്‍ തെലങ്കാന പൊലീസ് കേസെടുക്കുകയും വലിയ തോതില്‍ വിവാദമാകുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here