ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘അഭിയുടെ കഥ അനുവിന്റേയും’ പുതിയ ടീസര്‍ പുറത്തെത്തി. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ പിയ ബാജ്‌പേയാണ് നായിക. ചിത്രത്തിന്റെ ടീസര്‍ ടൊവിനോ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

ബി ആര്‍ വിജയലക്ഷ്മി ഇരു ഭാഷകളിലായി ഒരുക്കുന്ന ചിത്രം ഒരു പ്രണയകഥയാണ്. ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. അതിസമ്പന്ന കുടുംബത്തില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ അഭി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ബ്‌ളോഗ് എഴുത്തുകാരിയായ അനു എന്ന കഥാപാത്രത്തെയാണ് പിയ അവതരിപ്പിക്കുന്നത്. തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here