മസ്‌കറ്റ്: ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുന്ന ഒമാനി സ്വദേശികള്‍ക്ക് 25000 ഇന്ത്യന്‍ രൂപ വരെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് അധികൃതര്‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികള്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്കായിരിക്കും ഇത് ബാധകമാകുന്നതെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യ വിടുന്ന ഒമാനി സ്വദേശികള്‍ ഇന്ത്യന്‍ രൂപ കൈവശം വെയ്ക്കരുതെന്ന് കാട്ടി മുംബൈയിലെ ഒമാന്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ ഈ വിശദീകരണം.

രൂപയുമായി പിടിക്കപ്പെടുന്നവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും, കോണ്‍സുലേറ്റിന്റെ ട്വിറ്റര്‍ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് പുറത്തേക്കു പോകുന്നവര്‍ക്ക് 25,000 രൂപ വരെ കൊണ്ടുവരാമെന്ന നിയമം ഇപ്പോഴും നിലവിലുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയില്‍ താമസക്കാരനായ ഏതൊരാള്‍ക്കും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ 25,000 രൂപ വരെ കൊണ്ട് പോകാമെന്നും, എന്നാല്‍ നേപ്പാള്‍, ഭൂട്ടാന്‍ യാത്രക്കാര്‍ക്ക് ഇങ്ങനെ പണം കൊണ്ട് പോകാന്‍ സാധിക്കില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here