ഗുജറാത്ത് സന്ദര്‍ശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലാദ്യമായി ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ജസ്റ്റിന്‍ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു വരെ കാണാന്‍ തയ്യാറായിട്ടില്ല. മോദിയുടെ സ്വദേശമായ ഗുജറാത്തിലെത്തുന്ന രാഷ്ട്രതലവന്മാരെ അനുഗമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജസ്റ്റിന്‍ ട്രൂഡോയെ അനുഗമിക്കാത്തതിന്റെ കാരണം വ്യക്തമല്ല.

2014 ല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, 2017 ല്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ, 2018 ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ ഗുജറാത്ത് സന്ദര്‍ശിച്ച വേളയില്‍ മോദി ഒപ്പമുണ്ടായിരുന്നു. വലിയ റോഡ്‌ഷോ നടത്തിയാണ് ഇവരെ മോദി ഗുജറാത്തിലേക്ക് സ്വാഗതം ചെയ്തത്.
ശനിയാഴ്ച രാത്രി ന്യൂഡല്‍ഹിയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോയെ കേന്ദ്രകാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് സ്വീകരിച്ചത്. ജസ്റ്റിന്‍ ട്രൂഡോ താജ് മഹല്‍ സന്ദര്‍ശിക്കുന്നതിനു വേണ്ടി യുപിലെത്തിയ അവസരത്തില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദത്യനാഥും എത്തിയിരുന്നില്ല.

2016ല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കുമ്പോഴാണ് കനേഡിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യൂ മോദി സര്‍ക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലുള്ളതിനെക്കാള്‍ സിഖ് പ്രാതിനിധ്യം തന്റെ മന്ത്രിസഭയിലാണെന്നാണ് കനേഡിയന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നലെ രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ജസ്റ്റിന്‍ ട്രുഡ്യൂ നേരിടുന്നത് കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്ക് കാരണം. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണന കാനഡയുമായുള്ള നയതന്ദ്രബന്ധത്തെ ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here