കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന നൗഷാദിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ലെന്ന് ഡിജിപി.രാജേഷ് ദിവാന്‍.

ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ് വ്യക്തമാക്കിയതനുസരിച്ച് മൂന്നു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും, ആകാശിനോളം ശരീര വലിപ്പം ഇല്ലാത്തവരാണ് പ്രതികളെന്നും നൗഷാദ് പറഞ്ഞിരുന്നു.

അവരാരും ആകാശത്തിന്റെ പ്രായത്തിലുള്ളവരെല്ലായെന്നും, 26, 27 വയസുള്ളവരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നുമാണ നൗഷാദ് പറഞ്ഞത്. അതേ സമയം, അക്രമികള്‍ വെട്ടാന്‍ ഉപയോഗിച്ചത് പുറകോട്ട് തിരിഞ്ഞ വാളാണെന്നും നൗഷാദ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here