വയനാട്:വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധ ദമ്പതികളിൽ ഭാര്യ മരിച്ചു. അമ്പലവയൽ അമ്പുകുത്തി വെള്ളച്ചാട്ടം തച്ചോളി വിജയലക്ഷ്മി എന്ന മണി (68) ആണ് മരിച്ചത്. ഭർത്താവ് വാസു(78) അത്യാസന്ന നിലയിൽ ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇരുവരെയും ഇന്ന് രാവിലെ പാല് കൊണ്ട് വന്ന  അയൽവാസിയാണ്  ഇരുവരെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും അയൽവാസികളും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയലക്ഷ്മി മരണപെടുകയായിരുന്നു.

അമ്പലവയൽ പോലീസ് സ്ഥലത്തെത്തി  നടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here