ന്യൂഡല്‍ഹി: 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടന ദിന പരേഡില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് പുതിയ വേഷം. ഇതുവരെ തുടര്‍ന്നുവന്നിരുന്ന സാരി ഉപേക്ഷിച്ച് പകരം കോട്ടും സ്യൂട്ടും അണിഞ്ഞാണ് വനിതാ താരങ്ങള്‍ പരേഡില്‍ പങ്കെടുക്കുക. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരിക്കും ഇന്ത്യന്‍ പുരുഷ വനിതാ താരങ്ങള്‍ അണിയുക. വനിതാ താരങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത വ്യക്തമാക്കി. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സാരി ഉടുത്തുനില്‍ക്കുകയെന്നത് പ്രയാസപ്പെടുത്തുന്നു എന്ന നിരവധി പ്രതികരണം ലഭിച്ചു അതിനാലാണ് എല്ലാവര്‍ക്കും ഒരെ വേഷം നിര്‍ദേശിച്ചത്  രാജീവ് മേത്ത പറഞ്ഞു.

ഏപ്രില്‍ നാലിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റാണ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here