തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ നിന്ന് കൊലപാതക കേസിലെ ജീവപര്യന്തം തടവുകാരന്‍ രക്ഷപ്പെട്ടു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി കൃഷ്ണനാണ് രക്ഷപ്പെട്ടത്. രാവിലെ വലിയ മതില്‍ക്കെട്ടിന് പുറത്ത് അഞ്ചുപേര്‍ക്കൊപ്പം പണിക്കിറക്കിയതായിരുന്നു കൃഷ്ണന്‍. മറ്റുള്ളവരില്‍ നിന്ന് മാറി അടിക്കാടുള്ള പ്രദേശത്തായിരുന്നു കൃഷ്ണന്‍ ജോലി ചെയ്തിരുന്നത്. കൂടെയുള്ളവരുടെ ശ്രദ്ധ തെറ്റിയ നേരം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

ആക്രി പെറുക്കി ജീവിച്ചിരുന്ന കൃഷ്ണന്‍ സുഹൃത്തിന്റെ ഭാര്യയുമായി അടുപ്പത്തിലായി. ഇതു ചോദ്യം ചെയ്ത സുഹൃത്തിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. എട്ടുവര്‍ഷമായി ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here