കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ബാഗേജ് മോഷ്ണം പോയ സംഭവത്തില്‍ പ്രതികരണവുമായി എയര്‍പോര്‍ട്ട് അതോറിറ്റി. വിഷയം ഗൗരവത്തോടെ കാണുവെന്നും, ദുബായ് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുമെന്ന കാര്യവും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

സി.സി.ടി.വി പരിശോധിച്ചതില്‍ നിന്ന് മോഷണത്തിന്റെ ദൃശ്യങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേ സമയം, ബാഗേജില്‍ നിന്ന് സാധനങ്ങള്‍ നഷ്ടമായ സമദ് കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായതായി പരാതിയുയര്‍ന്നിരുന്നു.

ചൊവ്വാഴ്ച രാവിലെ 7.30ന് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരുടെ ബാഗേജുകള്‍ കുത്തിത്തുറന്ന് സ്വര്‍ണം, വാച്ച്‌മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷ്ണം പോയതായാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here