ഫ്ലോറിഡ :അമേരിക്കയിലെ ഗൺവൈലൻസ് നിയമങ്ങൾ പരിഷ്കരിക്കുവാൻ കോൺഗ്രസ് മാൻമാർക്ക് നിവേദനം നൽകുമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്
അറിയിച്ചു.പൊതുസ്ഥാലങ്ങളും നിരന്തതമായി നടക്കുന്ന വെടി വെയ്പുകളുടെ അടിസ്ഥാനത്തിൽ തോക്കുകൾ നിയന്ത്രിക്കുന്നതിനായി കർശന നിയമങ്ങൾ നടപ്പിലാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
സൗത്ത് ഫ്ലോറിഡായിലെ പാർക്ക് ലാന്റിൽ മാർജറി സ്റ്റോൺമാൻ ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പിൽ 17 പേർ മരിക്കുകയും 14 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഗവണ്മെന്റ് ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു .ഗൺവൈലൻസ് നിയമങ്ങൾ കുറേക്കൂടി ശക്തമാക്കണം . ഇനിയും ഇങ്ങനെയുള്ള പൈശാചികമായ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ ഗൺവൈലൻസ് നിയമങ്ങൾ ഉണ്ടാക്കുവാൻ അതാതു സ്ഥലങ്ങളിലെ കോൺഗ്രസ് മാൻ മാരോട്,സെനറ്റർമാരോടും ആവിശ്യപെടുവാൻ ഫൊക്കാന അതിന്റെ അംഗസംഘടനകളോടു അഭ്യർത്ഥിക്കുകയാണ്.അടിയന്തിരമായി ഇക്കാര്യത്തിൽ ശ്രദ്ധ എത്തേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മദ്യവും സിഗരറ്റും വാങ്ങാവുന്ന ലാഘവത്തോടു എ ർ 15 യന്ത്ര തോക്കുകൾ വാങ്ങാൻ യുവാക്കൾക്ക് പോലും സാധ്യമാവുന്ന മറ്റൊരു രാജ്യവും ലോകത്തില്ല. ഈ തോക്കുകൾ കൈവശം വക്കാൻ ലൈസൻസിന്റെ ആവശ്യവുമില്ല.

2012 സാൻഡി ഹൂക്ക് എലിമെന്ററി സ്കൂൾ ഷൂട്ടിങ്ങിന് അമേരിക്കയിൽ ആകമാനം ഗൺവൈലൻസിനെതിരെ ശക്തമായ ഒരു വികാരം ഉണ്ടാവുകയും ഇനിയും ഇത്തരത്തിൽ ഉള്ള അതിക്രമങ്ങൾ തടയുവാൻ ശക്തമായ നിയമം കൊണ്ടുവരുമെന്ന് പ്രസിഡന്റ് ആയിരുന്ന ഒബാമയും അന്ന് പറഞ്ഞിരുന്നു.എന്നാൽ അതിന് ശേഷവും ഇത്തരത്തിലുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായാണ് കാണുന്നത്.ലാസ് വേഗസില്‍ കണ്‍ട്രി മ്യൂസിക് ആരാധകരെ വെടിവെച്ച് കൊന്നതിന് ശേഷവും, സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ പള്ളിയില്‍ കൂട്ടക്കൊല നടന്നത്തിന് ശേഷവും അമേരിക്കയിൽ ഉടനീളം ശക്തമായ ഗൺവൈലൻസ് നിയമങ്ങൾ ഉണ്ടകുമെന്ന് പറഞ്ഞതല്ലാത് നിയമത്തിൽ കാതലായ മാറ്റം വരുത്തിയതായി കണ്ടില്ല.

2017 ൽ മാത്രം അമേരിക്കയിൽ 346 മാസ്സ് ഷൂട്ടിംഗ് നടക്കുകയുണ്ടായി. 2018 ലെ ഇതുവരെയുള്ള കണക്ക് അനുസരിച്ചു 30 മാസ്സ് ഷൂട്ടിംഗ്കളിലായി 1286 ജീവൻ അപഹരിക്കുകയുണ്ടായി. ഓരോ വർഷവും ശരാശരി 114,994 ആൾക്കാർ ഗൺവൈലൻസ്മായി ബദ്ധപ്പെട്ടു മരിക്കുന്നുണ്ട് .ഇത് തുടർകഥആയാൽ നമ്മുടെ ജീവനും സേഫ്റ്റി അല്ലാത്ത ഒരു അവസ്ഥയാണ് വന്നുകൊണ്ടിരിക്കുന്നത്. 2011 ലെ സ്മാൾ ആംസ് സർവ്വേ പ്രകാരം 100 പേർക്ക് 88 ഗൺ വീതം നിലവിൽഉണ്ട്.

അമേരിക്കയിൽ ഗൺ വാങ്ങുന്നതിന് 18 വയസ് തികഞ്ഞ ആർക്കും അപ്ലൈ ചെയ്യാവുന്നതാണ്. ഇപ്പോഴത്തെ നിയമം അനുസരിച്ചു ചെറിയ ഒരു ബാക്ക്ഗ്രൗണ്ട് ചെക്കിന് ശേഷം മിഷ്യൻ ഗൺവരെ എതൊരു ക്രിമിനലിന്റെ കയ്യിലോ അല്ലെങ്കിൽ ഒരു മാനസിക രോഗിയുടെ കയ്യിലോ എത്തിപ്പെടാം. ഇതിന് എതിരെ ശക്തമായ ഒരു നിയമം നടപ്പാക്കേണ്ടത് ഇന്ന് നാം വസിക്കുന്ന സമൂഹത്തിന്റെ കൂടെ ആവിശ്യമാണ്. നമ്മളിൽ പലരും അമേരിക്കൻ പൊളിറ്റിക്സ്‌മായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും സഹകരിക്കുന്നവരും ആണ്.

തിരഞ്ഞെടുപ്പുളളിൽ കോടികൾ ഒഴുക്കുന്ന മദ്യ ലോബികൾ കേരളത്തിൽ ഉള്ളത് പോലെ, നാഷണൽ റൈഫിൾ അസോസിയേഷൻ മുതലായ ലോബികൾ വൻ തുകകൾ തിരങ്ങെടുപ്പു ഫണ്ടുകളിൽ വാരിയെറിയുന്നതു അവർക്കെതിരായ നിയമ നിർമാണം നടത്താൻ അമേരിക്കൻ നിയമ നിർമാതാക്കൾക്ക്
സാധ്യമാകാതെ വരുന്നു.

ഫ്ലോറിഡയിലെ വിവിധ മലയാളീ സംഘടനകളും പ്രവർത്തകരും ഒത്തു ചേരുകയും സ്കൂൾ സന്ദർശിച്ചു കാൻഡിൽ ലൈറ്റ് വിജിൽ സംഘടിപ്പിച്ചു. ക്രിസ്റ്റീയ സഭാ വിഭാഗങ്ങൾ ഒത്തു ചേർന്ന് സീറോ മലബാർ ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനയും, പ്രതിഷേധവും അനുശോചനവും രേഖപ്പെടുത്തി. വിവിധ മലയാളീ മലയാളീ സംഘടനകളുടെ നേതൃത്വത്തിൽ വൻ ഒപ്പു ശേഖരണം ആരംഭിച്ചു.അമേരിക്കയിൽ ഉടനീളം, പ്രത്യകിച്ചും ഫ്‌ലോറിഡയിൽ വലിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങൾ ലാഘവമായ അമേരിക്കൻ തോക്കു നിയമങ്ങൾക്കെതിരായി തൂടഞ്ഞികഴിഞ്ഞു. ഈ ദുരന്തത്തോട് മലയാളി സമൂഹം നന്നായി തന്നെ പ്രതികരിച്ചുവരുന്നു.

അതാതു സംസ്ഥാനങ്ങളിൽ നിയമപാലകരുമായി ബന്ധപ്പെട്ടും ഒപ്പ് കാമ്പയിനുകൾ നടത്തിയും ഈ വിപത്തിനോട് പ്രതികരിക്കാൻ അംഗ സംഘടനകളുടെ സഹായവും ഫൊക്കാന ആവശ്യപ്പെട്ടു..ഇതിനു വേണ്ടി എല്ലാ അംഗസംഘടനകളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും സൗത്ത് ഫ്ലോറിഡായിലെ പാർക്ക് ലാന്റിൽ മാർജറി സ്റ്റോൺമാൻ ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ട്രഷറർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു.

കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫൊക്കാന ഇന്ത്യൻ സമൂഹവുമായി സഹകരിച്ചു രുപരേഖ തയ്യാറാക്കി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here