സാന്‍ഫ്രാന്‍സ്‌ക്കൊ(കാലിഫോര്‍ഫിയ): അമേരിക്കയിലോ, വിദേശത്തോ എവിടെയായാലും രോഗാതുരരായ മാതാപിതാക്കളെയോ, കുടുംബാംഗങ്ങളെയോ ശുശ്രൂഷിക്കുന്നതിന് ഒരു വര്‍ഷത്തില്‍ ആറാഴ്ചത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കുമെന്ന് കാലിഫോര്‍ണിയാ സംസ്ഥാന എംപ്ലോയ്‌മെന്റ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കാലിഫോര്‍ണിയാ സംസ്ഥാനത്തെ പെയ്ഡ് ഫാമിലി ലീവ് നിയമമനുസരിച്ച് ശമ്പളത്തിന്റെ അറുപത്, എഴുപത് ശതമാനം വരെ ലഭിക്കും. ഇതു മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറ്റവും കൂടുതലാണ്. 1216 ഡോളര്‍ വരെ ആഴ്ചയില്‍ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കാലിഫോര്‍ണിയായിലെ ഭൂരിഭാഗം വരുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഇതിനാവശ്യമായ തുക CASDI കോഡനുസരിച്ചു പിടിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

വൃദ്ധരോ, രോഗാതുരരോ ആയവരുടെ കെയര്‍ ഗിവര്‍മാരില്‍ നിന്നൊ, ഡോക്ടര്‍മാരില്‍ നിന്നൊ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. അമേരിക്കക്കപുറത്തുള്ള ഡോക്ടര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ EDE യോഗ്യത ഉണ്ടായിരിക്കണം. ഇതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.edd.ca.gov/pdf-pub-ctr/de8714cf.pdf

LEAVE A REPLY

Please enter your comment!
Please enter your name here