ന്യൂയോർക്ക്: ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായെത്തുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ആയതിന് ശേഷം വിവിധങ്ങളായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നെങ്കിലും, പ്രതിസന്ധികളിൽ അടിപതറാതെ നേരിയ ജനപ്രീതിയിൽ നേരിയ വർദ്ധനവുമായി പ്രസിഡന്റ് ഡോണൽഡ് ട്രമ്പ്. ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമായ റെഡ് സ്പാരോയുടെ വിശേഷങ്ങളും ഈ എപ്പിസോഡിൽ കാണാം. നാസയുടെ അഭിമാനമായ സ്പേസ് സ്റ്റേഷൻ സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. ഈ എപ്പിസോഡിലെ പ്രധാന ആകർഷണമായ ലോക പ്രസിദ്ധ വാഹന പ്രദർശനമായ ചിക്കാഗോ ഓട്ടോ ഷോയുടെ നേർക്കാഴ്ച്ചകളും ലോക മലയാളികൾക്ക് കാണാം. ചിക്കാഗോ ഓട്ടോ ഷോ മലയാളികളുടെ മുന്നിൽ അവതരിപ്പിക്കുന്നത് ഡോ: മിയ നിധിൻ ആണ്.
മനുഷ്യരാശിയെ ദുഃഖത്തിലാഴ്ത്തിയ ഫ്ലോറിഡയിലെ പാക്ക്ലാൻഡ് സിറ്റിയിലെ മാർജൊറി സ്റ്റോൺമാൻ ഡഗ്ളസ് ഹൈ സ്ക്കൂളിൽ നടന്ന വെടിവയ്പ്പിൽ മരിച്ചവരോട് ആദരവ് രേഖപ്പെടുത്താൻ മലയാളികളുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. ഫിലഡൽഫിയയിലെ പോലീസ് ഡിപാർട്ട്മെന്റിന്റെ ഏഷ്യൻ അമേരിക്കൻ അഡ്വൈസറി ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വാർഷിക യോഗത്തിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ എപ്പിസോഡിന്റെ അവതാരകൻ, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റർ കൃഷ്ണ കിഷോറാണ്. കാമറാമാൻമാരായ അലൻ ജോർജ്, ഷിജോ പൗലോസ്, അരുൺ കോവത്ത്, ജോർജ് തെക്കേമല, ബിജുകുട്ടി ഫ്ലോറിഡ എന്നിരാണ് ഏഷ്യാനെറ്റ് യൂ.എസ്.റൗണ്ടപ്പിന്റെ ഈ എപ്പിസോഡിന്റെ അണിയറ പ്രവർത്തകർ. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

വിനോദ് കൊണ്ടൂർ ഡേവിഡ്.

LEAVE A REPLY

Please enter your comment!
Please enter your name here