ജിദ്ദ: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സഊദിയില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. 2022 വരെ പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.8ല്‍ നിന്ന് 9 ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാന്‍ പ്രത്യേക ഏജന്‍സി രൂപികരിച്ചു. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തൊഴില്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

2022 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം ശരാശരി 240000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് തൊഴില്‍ സാമൂഹിക- വികസന മന്ത്രാലയം വ്യക്തമാക്കി. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2022 ഓടെ ഒന്‍പതു ശതമാനമായി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കു പ്രകാരം സഊദിയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്.

സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക വകുപ്പ് സ്ഥാപിക്കുന്നതിന് മന്ത്രിസഭാ  തീരുമാനിച്ചിരുന്നു. സ്വദേശികള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഈ വര്‍ഷം കൂടുതല്‍ മേഘലകളിലാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്. ഇത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളുടെ തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here