Friday, March 29, 2024
spot_img
Home ന്യൂസ്‌ ഇന്ത്യ മധുവിന്റെ മരണം: കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി

മധുവിന്റെ മരണം: കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി

60
0

മധുവിന്റെ മരണം: കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി

Web Desk

Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മരണത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ആദിവാസി യുവാവിനെ ആളുകള്‍ കൂട്ടംകൂടി മര്‍ദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത സംഭവം അങ്ങേയറ്റം അമ്പരപ്പിക്കുന്നതാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഇത്തരം മനസാക്ഷിയില്ലാത്ത കുറ്റവാളികള്‍ക്ക് പരമാധി ശിക്ഷ ഉറപ്പാക്കണമെന്ന് രാഹുല്‍ പറയുന്നു. സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന അസഹിഷ്ണുതയും ആക്രമ സംഭവങ്ങളും പ്രതിരോധിക്കുകയും ചെയ്യണമെന്നും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.വ്യാഴാഴ്ചയാണ് നാട്ടുകാര്‍ മധു എന്ന ആദിവാസി യുവാവിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് പൊലീസിന് കൈമാറിയെങ്കിലും ഗുരുതരമായി പരിക്കേറ്റ മധു ആശുപത്രിയിലേക്ക് പോകുന്ന വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു.ആന്തരികരക്തസ്രാവത്തെ തുടര്‍ന്നാണ് മധു മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

%d bloggers like this: