വാഷിംഗ്ടണ്‍ ഡി.സി.: ഇസ്രായേല്‍ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ചതിന്റെ എഴുപതാം വാര്‍ഷീകം ആഘോഷിക്കുന്ന മെയ് മാസം തന്നെ യു.എസ്. എംബസ്സി യെരുശലേമിലേക്ക് മാറ്റുമെന്ന് ട്രമ്പ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീഷ്യല്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ ജറുശലേമില്‍ എംബസി തുറക്കുന്നതിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഫെബ്രുവരി 22 വ്യാഴാഴ്ച അംഗീകരിച്ചതായി മുതിര്‍ന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. അംബാസിഡര്‍ ഉള്‍പ്പെടെ ഒരു ചെറിയ ടീമിനെയായിരിക്കും യെരുശലേം എംബസ്സിയിലേക്ക് നിയോഗിക്കുക എന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്തവര്‍ഷത്തിലായിരിക്കും എംബസ്സിയുടെ പൂര്‍ണ്ണ പ്രവര്‍ത്തനം ആരംഭിക്കുക.

വെള്ളിയഴ്ച യു.എസ്. കോണ്‍ഗ്രസ്സിനെ എംബസ്സി മാറ്റുന്ന വിവരം അറിയിക്കുമെന്നും ഇദ്ദേഹം കൂട്ടിചേര്‍ത്തു.

2017 ഡിസംബറിലാണ് യു.എസ്. എംബസ്സി ഇപ്പോള്‍  നിലവിലുള്ള ടെല്‍ അവീവില്‍ നിന്നു യെരുശലേമിലേക്ക് മാറ്റുമെന്ന് പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപിച്ചത്.

പുതിയ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു ഇസ്രായേലില്‍ ആഹ്ലാദ പ്രകടനങ്ങളും, തെരുവുകളില്‍ നൃത്തവും പൊടിപൊടിക്കുമ്പോള്‍ പാലസ്റ്റീനില്‍ പ്രതിഷേധം ആളിപടരുകയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ തീരുമാനത്തെ ധീരമായ നടപടിയായിട്ടാണ് വ്യാഖ്യാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here