ഡാളസ്സ്: മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം, സൗത്ത് വെസ്റ്റ് റീജിയണല്‍ സന്നദ്ധ സുവിശേഷ സംഘം, സേവികാ സംഘം, യുവജന സംഖ്യം  കോണ്‍ഫ്രന്‍സ് മാര്‍ച്ച് 16, 17 തിയ്യതികളില്‍ ഡാളസ്സില്‍ വെച്ച് നടക്കുന്നു ..ഡാളസ്സ് സെഹിയേന്‍ മാര്‍ത്തോമാ ചര്‍ച്ചാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.’അബണ്ടന്റ് ലൈഫ്’ (Abundant life) എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ മുഖ്യ ചിന്താ  വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് .

വെരി റവ ഡോക്ടര്‍ ചെറിയാന്‍ തോമസ് (മുന്‍ സഭാ സെക്രട്ടറി, ബാംഗ്ലൂര്‍ എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ഡയറക്ടര്‍), ആശാ മേരി മാത്യൂസ (ഹൂസ്റ്റണ്‍) എന്നിവരാണ് കോണ്‍ഫ്രന്‍സിന് നേതൃത്വം നല്‍കുന്നത്.മാത്യു പി അബ്രഹാം (കണ്‍വീനര്‍), മറിയാമ്മ ജോണ്‍ (രജിസ്ട്രഷന്‍), സാക്ക് സുനില്‍ സഖറിയ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഫിലിപ്പ് മാത്യു (പ്രെയര്‍ കോര്‍ഡിനേറ്റര്‍) സന്തോഷ് ലൂക്കോസ് (ട്രഷറര്‍), ഷെര്‍ലി തോമസ് (ട്രാന്‍സ്പോര്‍ട്ടേഷന്‍) ആലീസ് ലൂക്കോസ് (മെഡിക്കല്‍), മോന്‍സി വര്‍ഗീസ് (ഗായക സംഘം), ജെ പി ജോണ്‍ (ഫുഡ്) എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിയാണ് കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി രൂപീകരിച്ചിരിക്കുന്നതു . സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സെഹിയേന്‍ മാര്‍ത്തോമ ചര്‍ച്ച് ഇടവക വികാരി റവ അലക്സ് കെ ചാക്കോ അറിയിച്ചു. 

സൗത്ത് വെസ്റ്റ് റീജിയണിലെ എല്ലാ മാര്‍ത്തോമ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി മാര്‍ച്ച് നാലിനാണെന്നും അലക്സ് അച്ഛന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here