ന്യൂജേഴ്‌സി: ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായി മുതിർന്ന ഫൊക്കാന നേതാവും പ്രമുഖ സാമുഹിക-സാംസ്‌കാരിക-സംഘടനാപ്രവർത്തകനുമായ ദേവസി പാലാട്ടി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള കേരള കൾച്ചറൽ ഫോറത്തിന്റ  സജീവപ്രവർത്തകനും ബോർഡ് ഓഫ് ട്രൂസ്റ്റീ ചെയർമാനുമായ ദേവസി ഫൊക്കാനയുടെ തലമുതിർന്ന നേതാവും അവിഭാജ്യ ഘടകവുമാണെന്ന വിലയിരുത്തലാണ് അദ്ദേഹത്തിന്റെ സ്ഥാനാര്ഥിത്വത്തിനു ഫൊക്കാനയുടെ മുതിർന്ന നേതാക്കന്മാർ സജീവ പിന്തുണ അറിയിച്ചത്. 2018-2020 വർഷത്തെ ഭരണസമിതിയിൽ ദേവസി പാലാട്ടിയുടെ സേവനം സംഘടനയെ ഉന്നതിയിലേക്ക് എത്തിക്കുന്നതിൽ കരുത്തും ഊർജവും പകരുമെന്ന് ഫൊക്കാനയുടെ പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്ന മാധവൻ ബി.നായർ ന്യൂജേഴ്‌സിയിൽ പറഞ്ഞു. മികച്ച നും സംഘാടകനും നടനും സാംസ്‌കാരിക പ്രവർത്തകനുമായ ദേവസി പാലാട്ടിയുടെ നേതൃപാടവത്തെ മുക്തകണ്ഠം പ്രശംസിച്ച ട്രഷറർ സ്ഥാനത്തേക്ക് നേരത്തെ തന്നെ നിലയുറപ്പിച്ച സജിമോൻ ആന്റണി ദേവസ്സിയുടെ സാന്നിധ്യം ഫൊക്കാന ഭരണസമിതിക്ക് പുത്തനുണർവേകുമെന്നു ന്യൂജേഴ്‌സിയിൽ പ്രസ്താവിച്ചു.

കേരള കൾച്ചറൽ ഫോറം എന്ന ശക്തമായ സംഘടനയുടെ 4 വര്ഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗം,എന്നീ നിലകളിൽ മുൻപിൽ നിന്ന് നയിച്ച  ദേവസി അവിഭക്ത ഫൊക്കാനയുടെ ന്യൂജേഴ്‌സി – പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്റ്, കൾച്ചറൽ കമ്മിറ്റി  ചെയർമാൻ,ദേശീയ കമ്മിറ്റി അംഗം എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്. ഫിലാഡൽഫിയയിൽ ജൂലൈയിൽ നടക്കാനിരിക്കുന്ന കൺവെൻഷന്റെ കൾച്ചറൽ ആൻഡ് എന്റെടൈന്മെന്റ് കമ്മിറ്റി ചെയര്മാന്കൂടിയാണ്.
മികച്ച  നാടകനടനും സംവീധായകനുമായ ദേവസി പാലാട്ടി ഏഴോളം പ്രൊഫഷണൽ നാടകങ്ങളിൽ മികച്ച വേഷങ്ങൾ ചെയുകയും ഒരു നാടകം സംവിധാനവും ചെയ്തിട്ടുണ്ട്.  ന്യൂജേഴ്‌സിയിലെ ബെർഗെൻഫീൽഡ് കേന്ദ്രികരിച്ചുള്ള കലാ-സാംസ്‌കാരിക സംഘടനയായ “നാട്ടുകൂട്ടം” എന്ന ആർട്സ്  ക്ലബിന്റ്റ  ബാനറിൽ    എ. ശാന്തകുമാർ രചന നിർവഹിച്ച   ” ഒരു ദേശം നുണ പറയുന്നു” എന്ന നാടകത്തിനു അമേരിക്കയിലെ പ്രസിദ്ധമായ നാടകമത്സരമായ “മാനേഷി” നാടകമത്സരത്തിൽ മികച്ച നടൻ, സംവിധായകൻ എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തിനായിരുന്നു.ആ  വർഷത്തെ മികച്ച നാടകവും അതായിരുന്നു.
പി.ടി.ചാക്കോ നേതൃത്വം നൽകുന്ന ന്യൂജേഴ്‌സി കേന്ദ്രീകരിച്ചുള്ള ഫൈൻ ആർട്സ് മലയാളത്തിന്റെ ബാനറിൽ പ്രമാണി, അയൽക്കൂട്ടം, അണ്ണാറക്കണ്ണനും തന്നാലായത്, അപ്പൂപ്പന് നൂറു വയസ് തുടങ്ങിയ 7 പ്രൊഫഷണൽ നാടകങ്ങളിൽപ്രധാനപ്പെട്ട വേഷങ്ങളിൽ   അമേരിക്കയിലുടനീളം നിരവധി സംസ്ഥാനങ്ങളിലെ തട്ടുകളിൽ കയറി അഭിനയപാടമറിയിച്ചിട്ടുണ്ട്. അക്കരക്കാഴ്ചകൾ എന്ന സിറ്റ് കോം ടി.വി. ഷോയിലുംവി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബെർഗെൻഫീൽഡിലെ  35 കുടുംബങ്ങൾ ചേർന്ന് 12 വര്ഷം മുൻപ് രൂപീകരിച്ച നാട്ടുക്കൂട്ടത്തിനിന്റെ സ്‌ഥാപക അംഗം,ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ, കമ്മിറ്റി അംഗം എന്നി നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
ന്യൂജേഴ്‌സിയിൽ സീറോ മലബാർ മിഷൻ തുടങ്ങിയപ്പോൾ മിഷന്റെ ട്രഷറർ, 2 വര്ഷം ട്രൂസ്റ്റീ,പലവുരു കമ്മിറ്റി അംഗം എന്നി  നിലകളിലും പ്രവർത്തിച്ചു.
ന്യൂയോർക്കിൽ എം.ടി.എയിൽ ജോലിചെയ്യുന്ന  അങ്കമാലിക്കടുത്തുള്ള മഞ്ഞപ്ര  സ്വദേശിയായ ദേവസി പാലാട്ടി 33 വര്ഷം മുൻപാണ് അമേരിക്കയിൽ കുടിയേറിയത്. ഇപ്പോൾ ന്യജേഴ്‌സിയിലെ ന്യൂമിൽഫോർഡിൽ താമസിക്കുന്നു. ഭാ ര്യ ചിന്നമ്മ പാലാട്ടിയും മികച്ച സംഘടനാ പ്രവർത്തകയാണ്. കേരള കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ്, ഫൊക്കാന ബ്യൂട്ടി കോണ്ടെസ്റ്  കമ്മിറ്റീ വൈസ് പ്രസിഡന്റ്, ഫൊക്കാന വനിതാ ഫോറം അംഗം തുടങ്ങിയ നിലകളിൽ പ്രവൃത്തിക്കുന്നു. മകൻ റോബിൻ പാലാട്ടി ഫർമസിസ്റ്റും മകൾ നീത പാലാട്ടി ഫർമസി വിദ്യാത്ഥിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here