1439930342_a1
വടക്കേ അമേരിക്കന്‍ ദേശീയ സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ഫോമായും, തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററും ഒപ്പുവച്ചു. ഫോമാ പ്രസിഡന്റ് ശ്രീ. ആനന്ദന്‍ നിരവേലും ആര്‍സിസി ഡയറക്ടര്‍ ഡോ.സെബാസ്റ്റിയന്‍ പോളും ഇക്കഴിഞ്ഞ ജൂലൈ 31-ാം തീയ്യതി തിരുവനന്തപുരത്ത് വച്ച് നടന്ന ഹൃസ്വ ചടങ്ങില്‍ ധാരണാ പത്രത്തില്‍ ഒപ്പു വയ്ക്കുകയുണ്ടായി. തുടര്‍ന്ന് പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറാര്‍ ജോയ് ആന്റണി, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ്, ആര്‍സിസി പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ജോസ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പ്രൊജക്ട് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു.
ഫോമാ- ആര്‍സിസി പ്രൊജക്ടിന്റെ ശില്പിയായ ഫോമായുടെ പബ്ലിക് റിലേഷന്‍സ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ജോസ് എബ്രഹാമിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ പ്രൊജക്ട് ഒപ്പു വയ്ക്കുവാന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് ശ്രീ. ആനന്ദന്‍ നിറവേല്‍ പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി. ചരിത്രത്തിന്റെ ഭാഗമായി മാറുന്ന ഈ ചാരിറ്റി ഇവന്റിന്റെ ഭാഗമായി മാറാന്‍ കഴിഞ്ഞതില്‍ നിറഞ്ഞ സംതൃപ്തിയുണ്ടെന്ന് സംഘടനാ ഭാരവാഹികളായ വിന്‍സണ്‍ പാലത്തിങ്കള്‍, ഷാജി എഡ്വേര്‍ഡ്, സ്റ്റാന്‍ലി കളത്തില്‍, ജോയ് ആന്റണി, ജൊഫ്രിന്‍ ജോസ് എന്നിവര്‍ അറിയിച്ചു.
ഒരു ലക്ഷം ഡോളര്‍ മുടക്കില്‍ ക്യാന്‍സര്‍ സെന്ററിന് ഒരു പീഡിയാട്രിക് ഔട്ട് പേഷ്യന്റ് സെന്റര്‍ നിര്‍മ്മിക്കുക എന്ന കര്‍ത്തവ്യം ആണ് ഈ പ്രോജക്ടിലൂടെ ഫോമ നിര്‍വ്വഹിക്കുന്നത്. ഇങ്ങനെയൊരു പ്രോജക്റ്റിന് ചുക്കാന്‍ പിടിക്കുവാന്‍ സാധിച്ചതിലും, ഈ കര്‍ത്തവ്യത്തില്‍ ഫോമാ തന്നെ തിരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷവും നന്ദിയും ഉണ്ടെന്നും വീണ്ടും പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുവാന്‍ ഇത് ഒരു പ്രചോദനം ആണെന്ന് ശ്രീ.ജോസ് ഏബ്രഹാം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here