blast1.jpg.image.784.410

ബെയ്ജിങ്∙ ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനില്‍ വെയര്‍ ഹൗസിലുണ്ടായ സ്‌ഫോടനത്തിൽ 5,800 ജാഗ്വര്‍- ലാന്‍ഡ് റോവര്‍ കാറുകൾക്ക് കേടുപാടുകൾ പറ്റിയതായി കമ്പനി അധികൃതർ വ്യക്തമാക്കി. ലിവർപൂളിലെ ജാഗ്വര്‍- ലാന്‍ഡ് റോവര്‍ ഫാക്ടറിയിൽ നിന്നും കപ്പൽ മാർഗം ടിയാൻജിനിൽ എത്തിച്ച കാറുകളാണ് സ്ഫോടനത്തിൽ നശിച്ചത്. 600 മില്യൻ ഡോളറിന്റെ നഷ്ടമാണ് ഇതുമൂലം കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.

സ്ഫോടനം നടക്കുന്ന സമയത്ത് ടിയാൻജിനിലെ വിവിധ പ്രദേശങ്ങളായി 5,800 ഓളം ജാഗ്വര്‍- ലാന്‍ഡ് റോവര്‍ കാറുകൾ ഉണ്ടായിരുന്നു.

സ്ഫോടനത്തെത്തുടർന്ന് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇന്നലെ ടാറ്റ മോട്ടേഴ്സിന്റെ ഓഹരി നാലു ശതമാനം ഇടിഞ്ഞിരുന്നു. 2008 ലാണ് ബ്രിട്ടനിലെ ആഡംബര കാർനിർമാണ കമ്പനിയായ ജാഗ്വര്‍- ലാന്‍ഡ് റോവര്‍, ടാറ്റ മോട്ടേഴ്സ് ഏറ്റെടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here