Home / കായികം / ദ്രാവിഡ് അണ്ടര്‍-19 പരിശീലകന്‍
16417_696169

ദ്രാവിഡ് അണ്ടര്‍-19 പരിശീലകന്‍

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യ എ ടീമിന്റെയും അണ്ടര്‍-19 ടീമിന്റെയും പരിശീലകനാകും. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ദ്രാവിഡിനെ അണ്ടര്‍-19 കോച്ചായി നിയമിച്ചുകൊണ്ടുള്ള ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചത്.

ബിസിസിഐ ഉപദേശക സമിതി അംഗമാകാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം ദ്രാവിഡ് നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അണ്ടര്‍-19 പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സച്ചിനും ഗാംഗുലിയ്ക്കുമൊപ്പം വിവിഎസ് ലക്ഷ്മണാണ് ദ്രാവിഡിന് പകരം ഉപദേശക സമിതിയില്‍ അംഗമായത്.

യുവതാരങ്ങളെ കണ്ടെത്താനും ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ദ്രാവിന്റെ മികവാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം. രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളായ സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, ദീപക് ഹൂഡ തുടങ്ങി നിരവധി യുവതാരങ്ങള്‍ ദ്രാവിഡിന്റെ കണ്ടെത്തലായിരുന്നു.

Check Also

el-clasico

ജൂലൈയില്‍ എല്‍ക്ലാസ്സിക്കോ കാണാം

Total Share: 000000 2017-18 സീസണിനു മുന്നോടിയായുള്ള ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് പോരാട്ടത്തില്‍ എല്‍ക്ലാസ്സിക്കോ കാണാം. സീസണിനു മുന്നോടിയായി പ്രീ …

Leave a Reply

Your email address will not be published. Required fields are marked *