air-show-1.jpg.image.784.410

ലണ്ടൻ∙ ഷേർഹമിൽ എയർഷോയിൽ പങ്കെടുക്കുകയായിരുന്ന ചെറുവിമാനം തിരക്കേറിയ റോഡിൽ തകർന്നുവീണ് ഏഴു പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരുക്കേറ്റു. എയർഷോ നടക്കുകയായിരുന്ന സ്ഥലത്തിന് അടുത്ത റോഡിലാണ് വിമാനം തകർന്നു വീണത്. നൂറുകണക്കിന് ആളുകൾ നോക്കി നിൽക്കെയാണ് അപകടമുണ്ടായത്.

വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പൈലറ്റിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്തിനുള്ളിൽ ഒരു പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എയർ ഷോയ്ക്കിടെ വിമാനം മുകളിൽ നിന്നും പെട്ടെന്ന് കുത്തനെ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.

നിയന്ത്രണം വിട്ട വിമാനം താഴേക്ക് പതിക്കുന്നതിനിടെ അതിനെ നിയന്ത്രിച്ച് മുകളിലേക്ക് കൊണ്ടുപോകാൻ പൈലറ്റ് ശ്രമിച്ചെങ്കിലും സാധികാതെ വരികയായിരുന്നു. 1950കളിൽ നിർമിച്ച ഒരു സീറ്റുള്ള ജെറ്റ് വിമാനമാണ് അപടത്തിൽപ്പെട്ടത്.

റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വിവാഹ പാർട്ടി സഞ്ചരിക്കുകയായിരുന്ന ലിമോ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപെട്ടതായി റിപ്പോർട്ടുണ്ട്. ലിമോയുടെ മുകളിലേക്കാണ് വിമാനം തകർന്നു വീണത്.

ഷേർഹമിൽ എയർ ഷോയിക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണ് ഇത്. ഇതിനു മുമ്പ് 2007ൽ എയർ ഷോയിക്കിടെ ഉണ്ടായ അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.

air-show-3.jpg.image.784.410 air-show-4.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here