Home / Uncategorized / ഫണ്ട് കമ്പനികള്‍ക്ക് പ്രിയം ബാങ്ക്, ഫാര്‍മ ഓഹരികള്‍
bussiness..1

ഫണ്ട് കമ്പനികള്‍ക്ക് പ്രിയം ബാങ്ക്, ഫാര്‍മ ഓഹരികള്‍

ഏപ്രില്‍ വിപണിക്ക് തിരുത്തലിന്റെ മാസമായിരുന്നു. രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് ലഭിച്ച നേട്ടത്തിന് നികുതി(മാറ്റ്)നല്‍കണമെന്ന ധനമന്ത്രാലയത്തിന്റെ നോട്ടീസിനെതുടര്‍ന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വാങ്ങിയതാണ് പ്രധാനകാരണം. എന്നാല്‍ ഫണ്ട് കമ്പനികള്‍ക്ക് അത് നിക്ഷേപ അവസരമായി.

ബാങ്ക്, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച ഓഹരികള്‍ ഫണ്ട് മാനേജര്‍മാര്‍ വാങ്ങിക്കൂട്ടി. വ്യവസായത്തില്‍ പകുതിയിലേറെ വിപണി വിഹിതമുള്ള ഫണ്ട് കമ്പനികളായ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, റിലയന്‍സ്, ബിര്‍ല സണ്‍ലൈഫ്, യുടിഐ എന്നിവയാണ് ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളിലെ മികച്ച ഓഹരികള്‍ വിലകുറവില്‍ വാങ്ങിക്കൂട്ടിയത്.

ബാങ്കിങ് ഓഹരികളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയായിരുന്നു ഫണ്ട് കമ്പനികള്‍ക്ക് പ്രിയം. ഫാര്‍മ കമ്പനികളില്‍ സണ്‍ ഫാര്‍മ, ലൂപിന്‍ എന്നിവയും ഓട്ടോ മൊബൈല്‍ വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്‌സ്, മിഡ് ക്യാപ് വിഭാഗത്തില്‍ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, ഇനോക്‌സ് വിന്‍ഡ്, ഡിഷ് ടിവി എന്നിവയും ഫണ്ട് മാനേജര്‍മാരുടെ ഇഷ്ട ഓഹരികളായി.

സമീപകാലത്തുണ്ടായ തിരുത്തിലില്‍ പത്ത് ശതമാനത്തോളം വിലയിടിഞ്ഞപ്പോഴാണ് ഈ ഓഹരികള്‍ ഫണ്ട് കമ്പനികള്‍ വാങ്ങിയത്.

Check Also

sunanda-pushkar

സുനന്ദ പുഷ്‌കറിന്റെ മരണം: പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലും കൂടുതല്‍ വിവരങ്ങളില്ല

Total Share: 000000ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെകുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പുതിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലും …

Leave a Reply

Your email address will not be published. Required fields are marked *