nanded-train-accident-ap.jpg.image.784.410

ന്യൂഡൽഹി∙ ആന്ധ്ര പ്രദേശിൽ പുലർച്ചെ ലെവൽക്രോസിൽ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് കർണാടക എംഎൽഎ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. കോൺഗ്രസ് എംഎൽഎ വെങ്കടേഷ് നായക്ക് ആണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.ഗ്രാനൈറ്റ് കൊണ്ടുപോയ ലോറി നിയന്ത്രണം വിട്ട് ബെംഗളൂരു – നാന്ദെഡ് ട്രെയിനിൽ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ രണ്ടു ബോഗികൾ പാളം തെറ്റി.

ട്രക്ക് ഡ്രൈവറും ട്രെയിനിലെ എച്ച് 1 കോച്ചിലുള്ള അഞ്ച് യാത്രികരുമാണ് കൊല്ലപ്പെട്ടത്. അനന്ത്പൂർ ജില്ലയിലെ പെനുകോണ്ട മണ്ടലിലുള്ള മദകസിര ലെവൽക്രോസിലാണ് അപകടം. ഇതേത്തുടർന്ന് ബെംഗളൂരു – ഗുണ്ടകൽ റൂട്ടിലെ ട്രെയിൻ ഗതാഗം തടസ്സപ്പെട്ടു. റയിൽവേ ഉദ്യോഗസ്ഥരും പൊലീസും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here