isis-fighters.jpg.image.784.410

 

ലണ്ടൻ ∙ വിഡിയോ ഗെയിമുകളുടെ സ്വാധീനത്തിൽ ബോംബ് സ്ഫോടനങ്ങൾക്ക് ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർ റിമോർട്ട് കൺട്രോൾ കാറുകളും കളിപ്പാട്ടങ്ങളും ഉപയോഗിക്കുന്നതായി റിപ്പോർട്ട്. കംപ്യൂട്ടർ ഗെയിമായ കോൾ ഒാഫ് ഡ്യൂട്ടി എന്ന ഗെയിമിന്റെ സ്വാധീനത്തിലാണ് ഇവർ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത്.

ഇറാഖിലും സിറിയയിലുമുള്ള കുർദ് പോരാളികളാണ് ഐഎസ് ഇത്തരം റിപ്പോർട്ട് കൺട്രോൾ കാറുകൾ ഉപയോഗിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് മിറർ റിപ്പോർട്ട് ചെയ്തു. കുർദ് പോരാളികളുടെ സമീപത്തേക്ക് ഇത്തരം ഒരു കളിപ്പാട്ടം വന്നെങ്കിലും പൊട്ടിത്തെറിച്ചില്ല. എന്നാൽ, ഐഎസ് കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് നിരവധി സ്ഫോടനങ്ങൾ നടത്തിയെന്നും നിരവധി പേരെ വധിച്ചെന്നുമാണ് നിഗമനം.

തുർക്കിയിൽ നിന്നാണ് ഐഎസ് ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത്. വലിയ ട്രക്കിന്റെ മാതൃകയിലുള്ള കളിപ്പാട്ടത്തിൽ ബോംബ് സ്ഥാപിച്ച് എതിരാളികളുടെ മുന്നിലേക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്. ഇവയെ റിമോർട്ട് കൺട്രോളർ വച്ച് നിയന്ത്രിക്കുകയും സ്ഫോടനം നടത്തുകയുമാണ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here