medical-PG.jpg.image.784.410

 

കൊച്ചി∙ മെഡിക്കല്‍ പ്രവേശന പ്രതിസന്ധിയിൽ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാറിലേര്‍പ്പെടാത്തതിന് കാരണമറിയിക്കണമെന്നും അടുത്തമാസം മൂന്നിനകം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കരാറിലേര്‍പ്പെടാത്തതുമൂലം കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനവും മുടങ്ങിയിരിക്കുകയാണ്. ഇതു ചോദ്യം ചെയ്ത് പ്രവേശനപ്പട്ടികയിൽ ഉൾപ്പെട്ട തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർഥിനിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

സർക്കാർ നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കൽ കോളജിലും പ്രവേശന നടപടികൾ നീളുകയാണ്. ഇക്കാര്യത്തിലും സർക്കാർ വിശദീകരണം നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

മുഴുവന്‍ സീറ്റുകളിലും പണംവാങ്ങി പ്രവേശനം നൽകാൻ അവസരം ഒരുക്കുന്നതിനായാണ് കരാർ വൈകിപ്പിക്കുന്നതെന്ന് ഹർജിക്കാർ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here