ഡാലസ്∙ കോഴഞ്ചേരി, കുഴിക്കാല, കൊച്ചുവിളയിൽ ആൽബി മാത്യുവിന്റെ ഭാര്യ പ്രഭാ ആൽബി (കൊച്ചുമോൾ- 48) ഡാലസിൽ നിര്യാതയായി. കോഴഞ്ചേരി പുന്നക്കാട്ട് കുന്നുംപുറത്ത് കുടുംബാംഗമാണ് പരേത. (ഡാലസ് ലൂണ മാർത്തോമാ ചർച്ച് ഇടവകാംഗം)

മക്കൾ: വിബിൻ മാത്യു, ജറിൻ മാത്യു. സഹോദരങ്ങൾ: ശോഭാ സണ്ണി (തിരുവനന്തപുരം) ഏക സഹോദരിയും, ഷാജി മാത്യു (ഫോമാ നാഷണൽ കമ്മിറ്റിയംഗം- ന്യൂയോർക്ക് മെട്രോ റീജിയൻ), റെജി മാത്യു (അബുദാബി) എന്നിവർ ഭർതൃസഹോരന്മാരുമാണ്.

ആഗസ്റ്റ് 27-ന് വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി വരെ ഡാലസ് ഇർവിങിലുള്ള ബ്രൗൺ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ വച്ച് പൊതുദർശനം നടത്തപ്പെടും. 707 North Macarther Bvld, Irving, TX)

ശവസംസ്കാരം കോഴഞ്ചേരി കുഴിക്കാല മാർത്തോമാ ചർച്ചിൽ പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക്: ആൽബി (972 854 4848), ഷാജി മാത്യു (347 325 3355), തോമസ് മാത്യു 91 468 221 5655 (മൊബൈൽ).

LEAVE A REPLY

Please enter your comment!
Please enter your name here