Home / ജീവിത ശൈലി / നായ്ക്കൾക്കു വേണ്ടി ഗാഗയുടെ ഫാഷൻ സ്റ്റോർ
fashion-6.jpg.

നായ്ക്കൾക്കു വേണ്ടി ഗാഗയുടെ ഫാഷൻ സ്റ്റോർ

ഈ സെലിബ്രിറ്റികളുടെ ഓരോരോ പരിപാടികൾ കേട്ടാൽ അതിശയപ്പെട്ടുപോകും. അല്ലെങ്കിൽ പിന്നെ അമേരിക്കൻ പോപ് സംഗീതലോകത്ത് ഹോട്ട് സെൻസേഷൻ ആയ ലേഡി ഗാഗയ്ക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ? നായ്ക്കൾക്കു വേണ്ട എല്ലാത്തരം ആക്സസറീസും ലഭിക്കുന്ന പുതിയൊരു ഫാഷൻ സ്റ്റോർ തുടങ്ങുകയാണത്രേ ലേഡി ഗാഗ.

മനുഷ്യർക്കു വേണ്ടി തുടങ്ങുന്ന ഫാഷൻ സ്റ്റോറിനേക്കാൾ തനിക്ക് സന്തോഷം നൽകുന്നത് നായ്ക്കൾക്കു വേണ്ടിയുള്ള ഫാഷൻ സ്റ്റോർ ആണെന്നാണ് താരത്തിന്റെ വിലയിരുത്തൽ. ലേഡി ഗാഗയുടെ വീട്ടിലെ വളർത്തുനായയായ അസിയ കിന്നിയാണ് ഈ പുതിയ സംരംഭത്തിനു പ്രചോദനം. ഈ പ്രഖ്യാപനം നടത്തിയതു തന്നെയാണ് അസിയയാണത്രേ. അസിയയുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ പ്രത്യേക അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് അസിയയുടെ അറിയിപ്പു പോലെയാണ് ലേഡി ഗാഗ ഈ വിവരം ആരാധകരോടു പങ്കുവച്ചിരിക്കുന്നത്. പുതിയ ഫാഷൻ കളക്ഷൻസിനൊപ്പം അസിയ പോസ് ചെയ്യുന്ന നിരവധി ചിത്രങ്ങൾ കൂടി അപ്‍ലോഡ് ചെയ്തിട്ടുണ്ട്.

അസിയയ്ക്കു വേണ്ട ആക്സസറീസ് തിരഞ്ഞു കണ്ടെത്താൻ ഒരുപാട് പ്രയാസപ്പെടുന്ന ലേഡി ഗാഗ ഇതേ പ്രശ്നം അനുഭവിക്കുന്ന മൃഗസ്നേഹികൾക്കു വേണ്ടിയാണ് ഫാഷൻ സ്റ്റോർ തുടങ്ങുന്നത്. നായ്ക്കൾക്കു വേണ്ട ഏറ്റവും പുതിയ ഫാഷനിലുള്ള വസ്തുക്കളെല്ലാം ഇവിടെ കിട്ടുമെന്നു ചുരുക്കം.

Check Also

Untitled-1-53

ചര്‍മത്തിന്റെ ചുളിവകറ്റാന്‍, സൗന്ദര്യം കൂട്ടാന്‍ സാംസങിന്റെ എസ് സ്‌കിന്‍

Total Share: 000000സൗന്ദര്യം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കാത്തവരുണ്ടാവില്ല. അതിനു വേണ്ടി എത്ര പണമെറിയാനും തയാറാവുന്നവരുമുണ്ട്. വിപണിയിലെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ധാരാളിത്തം …

Leave a Reply

Your email address will not be published. Required fields are marked *