VeryRevPMGeorgeന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ മുന്‍ സഭാ സെക്രട്ടറിയും, സീനിയര്‍ വികാരി ജനറലുമായ വെരി.റവ.പി.എം.ജോര്‍ജ്(87) നിര്യാതനായി. സംസ്‌കാരം പിന്നീട് പത്തനംത്തിട്ട മേക്കോഴൂര്‍ ചിറക്കരോട്ടു പൈവേലിൽ കുടുംബാംഗമാണ്.

പത്തനംതിട്ട മേക്കഴൂർ ചിറക്കരോട്ടു പൈവേലിൽ തോമസ്‌ മത്തായി, സാറാമ്മ എന്നിവരാണ് മാതാപിതാക്കൾ
മെഴുവേലി മുല്ലനക്കുഴിയിൽ മേരി ജോർജ്ജ് ആണ് സഹധർമ്മിണി
മക്കൾ : ജോർജ്ജ് മാത്യു,സുസൻ ജോണ്‍സണ്‍, അനീ വിത്സണ്‍, ജിജി മേരി ഉമ്മൻ, ജോർജ്ജ് തോമസ്‌, ജോജി

മാര്‍ത്തോമ യുവജനസഖ്യം ജനറല്‍ സെക്രട്ടറി, ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ സെക്രട്ടറി, അടൂര്‍ മാവേലിക്കര ഭദ്രാസന സെക്രട്ടറി, സഭാ മെഡിക്കല്‍ മിഷന്‍ സെക്രട്ടറി, എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് കണ്‍വീനര്‍ തുടങ്ങി നിരവധി സഭയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here