Home / കേരളം / വിഴിഞ്ഞം തുറമുഖപദ്ധതി: പ്രതിപക്ഷത്തെ അവഗണിച്ച്‌ സര്ക്കാര്‍ മുന്നോട്ട്‌

വിഴിഞ്ഞം തുറമുഖപദ്ധതി: പ്രതിപക്ഷത്തെ അവഗണിച്ച്‌ സര്ക്കാര്‍ മുന്നോട്ട്‌

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്പ്പുുകള്‍ മറികടന്ന്‌ മുന്നോട്ടു പോകാന്‍ സര്ക്കാര്‍ തീരുമാനം. ഇന്നലെ നടന്ന സര് വ കക്ഷിയോഗത്തില്‍ തങ്ങളുടെ നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. അവരുടെ പല സംശയങ്ങള്ക്കും സര്ക്കാര്‍ മറുപടി നല്കിയെങ്കിലും പ്രതിപക്ഷം വിയോജിച്ചതോടെ സമവായമുണ്ടായില്ല. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നു മുഖ്യമന്ത്രി ഉമ്മന്ചാണ്ടി വ്യക്‌തമാക്കി. പ്രതിപക്ഷത്തിന്റെ ചില സംശയങ്ങള്‍ ദൂരീകരിച്ചിട്ടുണ്ടെന്നും ചില രേഖകള്‍ കരാര്‍ ഒപ്പിട്ടശേഷമേ നല്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനിക്കു പദ്ധതി നല്കുന്നതിനെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ എതിര്ത്തു. പദ്ധതി ഇടതുമുന്നണി ആവിഷ്‌കരിച്ച ലാന്ഡ് ലോര്ഡ് മാതൃകയില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്‌ഥാന താല്‌പര്യം സംരക്ഷിക്കണമെന്നും എല്ലാ സുതാര്യമായിരിക്കണമെന്നും പ്രതിപക്ഷ പറഞ്ഞതിനോടു സര്ക്കാര്‍ യോജിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാഥാര്ഥ്യമാക്കാന്‍ ഉറച്ച തീരുമാനവുമായി മുന്നോട്ടു പോവും. കരാര്‍ വ്യവസ്‌ഥ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കാലതാമസംവരുത്താന്‍ ശ്രമിച്ചാലും പറ്റില്ല. ഇത്‌ അവസാനത്തെ അവസരമാണ്‌. ഇപ്പോള്‍ നടപ്പാക്കുന്നില്ലെങ്കില്‍ പിന്നെ ഒരിക്കലും നടക്കില്ല. കുളച്ചല്‍ തുറമുഖത്തിന്റെ ഭീതിയിലാണു നാം. കുളച്ചല്‍ യാഥാര്ത്ഥ്യമാക്കാനുളള നടപടികളുമായി തമിഴ്‌നാട്‌ മുന്നോട്ടു പോവുകയാണ്‌. ഈ സാഹചര്യത്തില്‍ വിഴിഞ്ഞം യാഥാര്ഥ്യമാക്കണം. വിഴിഞ്ഞം കേരളത്തിലല്ലായിരുന്നെങ്കില്‍ 25 വര്ഷം മുമ്പു പദ്ധതി യാഥാര്ത്ഥ്യമാവുകയായിരുന്നു.
ആറായിരം കോടി രൂപയുടെ അഴിമതിയെക്കുറിച്ചു യോഗത്തില്‍ ആരും ഒന്നും പറഞ്ഞില്ല. അഴിമതി ആരോപണമേ ഉണ്ടായില്ലെന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്ക്കാരിന്റെ കാലത്തെ കരാര്‍ വ്യവസ്‌ഥകളും ഇന്നത്തെ വ്യവസ്‌ഥകളും താരതമ്യപ്പെടുത്തി ഏതാണു മെച്ചമെന്നു ജനം തീരുമാനിക്കട്ടെ. ഒരിഞ്ചുഭൂമി പോലും കൈമാറുന്നില്ല. തുറമുഖത്തിന്റെ ലൈസന്സ് മാത്രമാണു സര്കാര്‍ നല്കു്ന്നത്‌. തുറമുഖത്തിന്റെ കരാര്കാര്യം മന്ത്രിസഭാ യോഗത്തില്‍ എപ്പോള്‍ വരുമെന്നു ചോദിച്ചപ്പോള്‍ കാലതാമസമുണ്ടാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയപ്പോള്‍ അതു പരിശോധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കരാറിലെ ഏതെങ്കിലും വ്യവസ്‌ഥ സംസ്‌ഥാന താല്പാര്യത്തിനു വിരുദ്ധമെന്നു കണ്ടാല്‍ തീര്ച്ചയായും പരിശോധിക്കും.
കാര്യങ്ങള്ക്കു സുതാര്യത വേണമെന്നു കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ പറഞ്ഞതു ശ്രദ്ധയില്പ്പടുത്തിയപ്പോള്‍ അതു കുറ്റപ്പെടുത്തലാണോ എന്നു അദ്ദേഹം ചോദിച്ചു. അദാനി ഗ്രൂപ്പിനുതന്നെയാണോ ടെന്ഡ‍ര്‍ നല്കുന്നതെന്നു ചോദിച്ചപ്പോള്‍ വേറെ ആര്ക്കുകൊടുക്കാനാണ്‌, ടെന്ഡറില്‍ പങ്കെടുക്കാത്തവര്ക്ക് ‌ കരാര്‍ ഉറപ്പിക്കാന്‍ പറ്റുമോ എന്നായിരുന്നു മറുചോദ്യം.
സര്വ്കക്ഷിയോഗത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ എഴുതി തയാറാക്കി വായിച്ച ചില കാര്യങ്ങളോടു സര്ക്കാരിനു യോജിപ്പില്ല. പ്രാരംഭ നടപടി ആരംഭിച്ചതു 1991 ലാണ്‌. അന്നു കെ. കരുണാകരന്‍ മുഖ്യമന്ത്രിയും എം.വി. രാഘവന്‍ തുറമുഖ മന്ത്രിയുമായിരുന്നു. 2001 വരെ പിന്നീടൊരു കാര്യവും നടന്നില്ല. 2001 ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയും എം.വി. രാഘവന്‍ തുറമുഖ മന്ത്രിയുമായിരുന്നപ്പോള്‍ പദ്ധതിക്കു അനക്കംവച്ചു. യു.പി.എ. സര്ക്കാകരിന്റെ കാലത്തു ചൈനീസ്‌ കമ്പനിക്കു പങ്കാളിത്തമുണ്ടെന്ന കാരണത്താലാണു ടെന്ഡര്‍ നിഷേധിച്ചത്‌. ഇപ്പോള്‍ ചൈനീസ്‌ കമ്പനി ഇല്ല.
മന്ത്രി കെ. ബാബു, പ്ലാനിംഗ്‌ ബോര്ഡ് വൈസ്‌ ചെയര്മാന്‍, ചീഫ്‌ സെക്രട്ടറി, തുറമുഖവകുപ്പ്‌ പ്രിന്സിപ്പല്‍ സെക്രട്ടറി, വിഴിഞ്ഞം തുറമുഖ എം.ഡി, ഡല്ഹി റസിഡന്റ്‌ കമ്മിഷണര്‍ എന്നിവര്ക്കൊപ്പം താന്‍ അദാനിയുമായി കൂടിക്കാഴ്‌ച നടത്തി.
കേരളത്തിലെ സാമൂഹ്യ-രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച്‌ അദാനി ഗ്രൂപ്പിനുണ്ടായിരുന്ന സംശയങ്ങള്‍ കൂടിക്കാഴ്‌ചയിലൂടെ ദൂരീകരിക്കാന്‍ കഴിഞ്ഞതായി മന്ത്രി ബാബു പറഞ്ഞു. ടെന്ഡര്‍ ഉറപ്പിക്കുന്നതു സംബന്ധിച്ച്‌ മന്ത്രിസഭായോഗം തീരുമാനമെടുക്കുകയാണിനി വേണ്ടതെന്നു മന്ത്രി വി.എസ്‌. ശിവകുമാര്‍ പറഞ്ഞു.

Check Also

ഫോണ്‍കെണി: റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭ പരിഗണിക്കും

തിരുവനന്തപുരം:ഫോണ്‍കെണി വിവാദം സംബന്ധിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. റിപ്പോര്‍!ട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. …

Leave a Reply

Your email address will not be published. Required fields are marked *