Home / കേരളം / ബിവറേജസില്‍ മദ്യം വിലകൂട്ടി വ്യാജ ബില്ലടിച്ച് വിറ്റ് വന്‍ വെട്ടിപ്പ് വിജിലന്സ് കണ്ടെത്തി
liquor store_4_0_1

ബിവറേജസില്‍ മദ്യം വിലകൂട്ടി വ്യാജ ബില്ലടിച്ച് വിറ്റ് വന്‍ വെട്ടിപ്പ് വിജിലന്സ് കണ്ടെത്തി

ആലപ്പുഴ: വ്യാജബില്ലില്‍ മദ്യത്തിന് കൂടുതല്‍ വിലയീടാക്കി ബിവറേജസ് കോര്പ്പറേഷന്‍ ജീവനക്കാരുടെ വന്‍ വെട്ടിപ്പ്. ചേര്ത്തല ഭവാനി തിയേറ്റര്‍ പ്രവര്ത്തിച്ചിരുന്നതിന് എതിര്‍ വശമുള്ള ബിവറേജസ് കോര്പ്പിറേഷന്റെ മദ്യവില്പനശാലയില്‍ ചൊവ്വാഴ്ച വിജിലന്സ് നടത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്.

വ്യാജബില്ലടിക്കാന്‍ പ്രത്യേകം കമ്പ്യൂട്ടര്‍ സജ്ജമാക്കിയാണ് തട്ടിപ്പ്. ഒരുമണിക്കൂര്‍ നേരത്തെ പരിശോധനയില്നിന്നു മാത്രം നാലായിരം രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഓരോ മാസവും ഇത്തരത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടക്കുന്നുവെന്നാണ് വിജിലന്സിന്റെ നിഗമനം.
വില്പനശാലയിലെ ഒരു കമ്പ്യൂട്ടറില്‍ മദ്യത്തിന്റെ യഥാര്ത്ഥനവിലയും മറ്റൊരു കമ്പ്യൂട്ടറില്‍ വ്യാജവിലയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 375 മില്ലി ബര്മുഒഡ റമ്മിന് 200 രൂപയാണ് ഒരു കമ്പ്യൂട്ടര്‍ ബില്ലിലെ നിരക്ക്. എന്നാല്‍, മറ്റൊരു കമ്പ്യൂട്ടറിലെ ബില്ലില്‍ ഇതിന് 210 രൂപയാണ് ഈടാക്കുന്നതെന്നും പരിശോധനയില്‍ തെളിഞ്ഞു.

270 രൂപ വിലയുള്ള ഒരു കമ്പനിയുടെ മദ്യം ചോദിക്കുന്നവര്ക്ക് 240 രൂപ വിലയുള്ള മറ്റൊരു ബ്രാന്ഡ്ര മദ്യത്തിന്റെ ബില്ലാണ് അടിക്കുന്നത്. വ്യാജ കമ്പ്യൂട്ടറിലാണ് ഈ തട്ടിപ്പ്. 270 രൂപയുടെ ബില്ലടിച്ച് 240 രൂപയുടെ മദ്യം നല്കുയന്നതിലൂടെയുണ്ടാകുന്ന സ്റ്റോക്കിലെ വ്യത്യാസം പിടിക്കപ്പെടാതിരിക്കാന്‍ പിന്നീട് യഥാര്ത്ഥ കമ്പ്യൂട്ടറിലെ ബില്ലില്‍ 240 രൂപയുടെ ബില്ലടിച്ചു ചേര്ക്കുകയാണ് പതിവ്. ഇതോടെ ഓരോ കുപ്പിയില്നിന്നും 30 രൂപയാണ് ജീവനക്കാര്ക്ക് അധികമായി ലഭിക്കുന്നതെന്നും വിജിലന്സ് പറയുന്നു.

ഇന്റലിജന്സ് വിഭാഗം നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്സ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെയുള്ള ഇടപാടുകളാണ് പരിശോധിച്ചത്. ബിവറേജസ് കോര്പ്പ്റേഷനിലെ മുഴുവന്‍ ഇടപാടുകളെയും സംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാകും. പരിശോധനാ റിപ്പോര്ട്ട് ഉടന്‍ വിജിലന്സ് ഡയറക്ടര്ക്ക് കൈമാറും.വിജിലന്സ് ഡിവൈ.എസ്.പി. കെ. അശോക് കുമാര്‍, വാണിജ്യനികുതി ഓഫീസര്‍ അജിത്, എസ്.ഐ.മാരായ ജോസ്‌കുട്ടി, ലാല്ജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Check Also

TP-senkumar

സെന്‍കുമാറിന്റെ നിയമനം ഉടന്‍ നടപ്പാക്കണമെന്ന് നിയമസെക്രട്ടറി

Total Share: 000000ടി.പി സെന്‍കുമാറിനെ പൊലിസ് മേധാവിയായി ഉടന്‍ തന്നെ നിയമിക്കണമെന്ന് നിയമ സെക്രട്ടറിയുടെ ഒപ്പ്. സെന്‍കുമാറിന് അനുകൂലമായ സുപ്രിം …

Leave a Reply

Your email address will not be published. Required fields are marked *