Home / കേരളം / വി.എസിനെ ഒഴിവാക്കി എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍
Achuthanandan_jpg_1241752f

വി.എസിനെ ഒഴിവാക്കി എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനില്നി്ന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനെ ഒഴിവാക്കി.
കണ്‍വെന്‍ഷന്‍ ഉദ്‌ഘാടകനായി വി.എസിനെയാണു പരിഗണിച്ചിരുന്നത്‌. സി.പി.എം. സംസ്‌ഥാന നേതൃത്വത്തിന്റെ നിര്ദേ്ശ പ്രകാരമാണു നടപടിയെന്നാണു സൂചന.
കണ്‍വെന്‍ഷന്‍ ഉദ്‌ഘാടകനെ സംബന്ധിച്ചു മണ്ഡലത്തിലെ പ്രവര്ത്തകരും ജില്ലാ നേതാക്കളും തീരുമാനിക്കുമെന്നു എല്‍.ഡി.എഫ്‌. കണ്വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. വി.എസിനെ ഒഴിവാക്കിയോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസിനെ ഒഴിവാക്കിയ കാര്യം അറിയില്ല. വി.എസ്‌. പ്രചാരണത്തിന്‌ എത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയെന്ന ആരോപണം പരിശോധിക്കുമെന്നും വൈക്കം വിശ്വന്‍ വ്യക്‌തമാക്കി. ഇന്നലെ എല്‍.ഡി.എഫ്‌. ജില്ലാ കണ്വീനര്‍ വി. ഗംഗാധരന്‍ നാടാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഉദ്‌ഘാടകനായി നിശ്‌ചയിച്ചിരിക്കുന്നത്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെയാണ്‌. ബുധനാഴ്‌ച വൈകിട്ട്‌ നാലിന്‌ ആര്യനാട്‌ വി.കെ. ഓഡിറ്റോറിയത്തിലാണു കണ്‍വെന്‍ഷന്‍. എല്‍.ഡി.എഫ്‌ നേതാക്കളായ കാനം രാജേന്ദ്രന്‍, സി. ദിവാകരന്‍, മാത്യു ടി. തോമസ്‌, നീലലോഹിതദാസന്‍ നാടാര്‍, ഉഴവൂര്‍ വിജയന്‍, സ്‌കറിയാ തോമസ്‌, വി. സുരേന്ദ്രന്പിനളള, കടന്നപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. എല്‍.ഡി.എഫിനോട്‌ സഹകരിക്കുന്ന മറ്റു കക്ഷി നേതാക്കളുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്‌.
ബുധനാഴ്‌ച വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സര്വകകക്ഷിയോഗത്തിന്റെ തിരക്ക്‌ മൂലമാണു വി.എസ്‌. കണ്‍വന്ഷ‍നില്‍ പങ്കെടുക്കാത്തതെന്ന വിശദീകരണവും പുറത്തുവന്നിട്ടുണ്ട്‌. വി.എസിനെ ശാസിക്കുന്നതരത്തില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ പ്രമേയം പാസാക്കിയതിനു ശേഷം ഉടന്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു ക്ഷണിക്കുന്നതിലെ അനൗചിത്യം ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയതിനാലാണു വി.എസിനെ ഒഴിവാക്കിയതെന്നാണ്‌ അറിയുന്നത്‌.

Check Also

jishnu1

ജിഷ്ണു പ്രണോയിയുടെ പിതാവ് ഡിജിപി സെന്‍കുമാറുമായി കൂടിക്കാഴ്ച നടത്തി

Total Share: 000000പാമ്പാടി നെഹ്‌റു എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് ഡിജിപിയുമായി കൂടിക്കാഴ്ച …

Leave a Reply

Your email address will not be published. Required fields are marked *