ന്യൂഡൽഹി∙ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകളിൽ കുറവ് വരുത്തിയേക്കും. വിലയിൽ രണ്ടോ മൂന്നോ രൂപയുടെ കുറവ് വരാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള തീരുമാനം ഇന്നു അർധരാത്രിയോടെ വരും. സെപ്റ്റംബർ ഒന്നിനാണ് പെട്രോൾ, ഡീസൽ വില പുനർ നിർണയിക്കുന്നത്. രണ്ടാഴ്ചയായി ആഗോള വിപണിയിൽ എണ്ണ വിലയിൽ കുറവാണുണ്ടാകുന്നത്.

ഓഗസ്റ്റ് 15നാണ് നേരത്തെ പെട്രോൾ, ഡീസൽ വില കുറച്ചിരുന്നത്. പെട്രോളിന് 1.27 ഉം ഡീസലിന് 1.17 രൂപയുമാണ് കുറവ് വരുത്തിയിരുന്നത്. കഴിഞ്ഞ നവംബർ – ജനുവരികാലത്ത് നാലു തവണ എക്സൈസ് തീരുവ വർധിപ്പിച്ചതിലൂടെ പെട്രോൾ ലീറ്ററിന് 7.75 രൂപയും ഡിസൽ ലീറ്ററിന് 6.50 രൂപയും വില കൂടിയിരുന്നു.

എന്നാൽ, രാജ്യാന്തര ക്രൂഡ് വില ബാരലിന് 30 ഡോളർ നിലവാരത്തിലെത്തിയാലേ ഇനി അത്തരമൊരു നികുതി വർധന ആലോചിക്കുന്നുള്ളൂ എന്നാണ് സർക്കാർ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here