Home / Uncategorized / മംഗള്‍യാന് 15 ദിവസത്തെ ‘ബ്ലാക്കൗട്ട്’
tech.1.

മംഗള്‍യാന് 15 ദിവസത്തെ ‘ബ്ലാക്കൗട്ട്’

ബെംഗലൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യ ഉപഗ്രഹമായ മംഗള്‍യാനില്‍ നിന്ന് അടുത്ത 15 ദിവസത്തേക്ക് വിവരങ്ങളൊന്നും ലഭിക്കില്ല.

നാളെ മുതല്‍ ചൊവ്വായ്ക്കും ഭൂമിയ്ക്കുമിടയില്‍ സൂര്യന്‍ വരുന്നതിനാല്‍ മംഗള്‍യാനും ബെംഗലൂരുവിലെ കേന്ദ്രവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിനാലാണിത്.

ജൂണ്‍ 22-നാകും പിന്നീട് മംഗള്‍യാനുമായുള്ള ബന്ധം പുന:സ്ഥാപിക്കാനാവുക.

ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വാ ദൗത്യമെന്ന നിലയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ദൗത്യമാണ് ഇന്ത്യയുടെ മംഗള്‍യാന്‍.

വിക്ഷേപണത്തിന് ശേഷം ആദ്യമായാണ് ഉപഗ്രഹവുമായുള്ള ബന്ധം ഇത്ര നീണ്ട കാലത്തേക്ക് നഷ്ടമാകുന്നത്.

എന്നാല്‍ ബ്ലാക്കൗട്ടില്‍ ആശങ്കപ്പെടാനില്ലെന്നും ഈ കാലയളവില്‍ ഉപഗ്രഹം ‘ഓട്ടോണോമസ്’ മോഡില്‍ സ്വയം നിയന്ത്രിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

Check Also

hqdefault

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മുരളീധരന്‍, ഒരുക്കമെന്ന് കെ സുധാകരന്‍

Total Share: 000000വി.എം. സുധീരന്‍ രാജിവച്ച ഒഴിവില്‍ കെ.പി.സിസി പ്രസിഡന്റിനായുള്ള ചര്‍ച്ച പുരോഗമിക്കവെ സ്ഥാനത്തേക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. …

Leave a Reply

Your email address will not be published. Required fields are marked *