alexന്യൂയോർക്ക്∙ ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായ അലക്സ് കെ. പോള്‍ അമേരിക്കയില്‍ പ്രോഗ്രാമുകള്‍ നടത്തുന്നു. മലയാള മനസുകള്‍ക്ക് മധുരശബ്ദവിരുന്നൊരുക്കി ചലച്ചിത്രഗാനസന്ധ്യകളും, ദേവാലയങ്ങളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘സംഗീതസന്ദേശം’ എന്ന വ്യത്യസ്തമായ ക്രിസ്തീയ പ്രോഗ്രാമും നടത്തി അലക്സ് കെ. പോള്‍ മ്യൂസിക് വിഷന്‍ ശ്രദ്ധേയമാകുന്നു.

ഈ ഓണത്തിന് അലക്സ് എഴുതിയ സംഗീതം ചെയ്ത് ആലപിച്ച ‘ചിങ്ങപ്പുലരികളേ…’ എന്ന അതിമനോഹരമായ ഓണപ്പാട്ട് ലോകമെമ്പാടുമുള്ള മലയാളികല്‍ക്ക് ലഭിച്ച ഓണസമ്മാനമായി ശ്രോതാക്കള്‍ ഹൃദയത്തിലേറ്റി സ്വീകരിച്ചുകഴിഞ്ഞു. ഈ ഗാനം കൂടാതെ ചലച്ചിത്രപിന്നണിഗായകരായ പി. ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, വിജയ് യേശുദാസ്, മാര്‍ക്കോസ്, കെസ്റ്റര്‍, സുജാത, റിമി ടോമി തുടങ്ങിയവരുടെ മാധുര്യശബ്ദത്തില്‍ അലക്സ് ഒരുക്കിയ മറ്റ് ഗാനങ്ങള്‍  വെബ്സൈറ്റിലൂടെയാണ് ശ്രോതാക്കളില്‍ എത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 516 851 9567(USA) email- info@alexkpaul.com

www.alexkpaul.com

LEAVE A REPLY

Please enter your comment!
Please enter your name here