Home / ജീവിത ശൈലി / ഫാഷൻ / ഫേസ് ബ്ലീച്ച് ഉണ്ടാക്കാം, വീട്ടില്‍ തന്നെ

ഫേസ് ബ്ലീച്ച് ഉണ്ടാക്കാം, വീട്ടില്‍ തന്നെ

നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുളളൂ. ഫേസ് ബ്ലീച്ച്. പക്ഷേ കെമിക്കലുകള്‍ ചേര്‍ന്ന ഫെസ് ബിലീച്ചുകളാണ് ഇന്ന് വിപണിയില്‍ അധികവും. ഇത് ചര്‍മ്മത്തിന് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇനി അതോര്‍ത്ത് വിഷമിക്കേണ്ട, പകരം ചര്‍മ്മസംരക്ഷണത്തിന് കൂടി പ്രയോജനപ്രദമായ ഫേസ് ബ്ലീച്ചുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.

മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കുവാനും നിറം വര്‍ദ്ധിപ്പിക്കുവാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെറുനാരങ്ങ നീര്. വരണ്ട ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ നാരങ്ങ നീരില്‍ അല്പം പാല്‍പ്പാട കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടവുന്നതാണ്. പത്ത് മിനിട്ടിനുശേഷം കഴുകി കളയാം.

നിറം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മുഖക്കുരു കൂടി പോകുമെങ്കിലോ? മഞ്ഞള്‍ പൊടിയും ചെറുനാരങ്ങ നീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തു പുരട്ടാം. ഉണങ്ങി കഴിഞ്ഞാല്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക.

സിട്രിക് ആസിഡ് ധാരാളമുള്ള ഏതു പഴവര്‍ഗവും ബ്ലീച് ചെയ്യാന്‍ ഉപയോഗിക്കാം. ഓറഞ്ച് തൊലി ഉണക്കിപൊടിച്ച് പാലില്‍ കുഴച്ച് മുഖത്തു പുരട്ടുക. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് ക്രീം ആക്കി ഉപയോഗിക്കുന്നതും സിട്രിക് ആസിഡിന്റെ ബ്ലീച്ചിംഗ് ഗുണങ്ങള്‍ ലഭിക്കാന്‍ സഹായകമാണ്.

വെള്ളരിക്കയും ചെറുനാരങ്ങനീരും ധാന്യമാവും ചേര്‍ത്ത് ഉണ്ടാക്കുന്ന പേസ്റ്റ് നിറം വര്‍ദ്ധിപ്പിക്കുവാനും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും സഹായിക്കും. പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഫേസ് ബ്ലീച്ചും തിളക്കമാര്‍ന്ന മുഖകാന്തി നല്‍കും.

ചര്‍മ്മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ചുകള്‍ എങ്ങനെ വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്നു മനസ്സിലായില്ലേ? ഇനി ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാം, സുരക്ഷിതമായി.

Check Also

നിറത്തിലാണോ സൗന്ദര്യം?

യുറോപ്യന്‍ പര്യടനത്തിനിടയിലാണ് അത് സംഭവിച്ചത്. സ്‌പെയിനിലെ മാഡ്രിഡ് സിറ്റിയിലൂടെ ‘മാദാമ്മക്കളറും’ നോക്കി നെടുവീര്‍പ്പിട്ട് ‘ഇവറ്റകളുടെ വെളുപ്പിനു മുമ്പില്‍ നമ്മളൊക്കെ എന്തുവാടീ’ …

Leave a Reply

Your email address will not be published. Required fields are marked *