12039286_458616390985832_5507419544230733794_n2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട്‌ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ എന്തുകൊണ്ടും പര്യാപ്‌തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.ഈ കണ്‍വന്‍ഷണ്‍  ഫൊക്കാനായുടെ  ചരിത്രത്തി ലെ തന്നെ  ഒരു മഹാസംഭവം ആകാൻ ഭരവാഹികൾ ശ്രമികുന്നുണ്ട്.ഈ  കണ്‍വന്‍ഷണ്‍ന്റെ   പ്രവാർത്തനം വിവരികുവാനും    ഭാവി പരിപടികൾ അറിക്കുന്നതിനും വേണ്ടി   ഫൊക്കാനാ സെപ്റ്റംബർ 26 അം തീയതി 3.30 നു ക്വീൻസി ലുള്ള
Taste of India  restaurant  ൽ വെച്ചു   ഒരു Meet the Press ഒരുകുന്നുണ്ട്.  തദവസരത്തിൽ ഫൊക്കാനാ പ്രസിഡന്റ്‌ ജോണ്‍ പി ജോണും  പകെടുക്കുന്നതാണ്.
 ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാൻ ഫൊക്കാനാ  എന്നും ശ്രമികരുണ്ട്   , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാൻ  ഫൊക്കാനാ എന്നും മുൻപന്തി യിൽ തന്നെ. പുത്തൻ  പുതിയ ആശയങ്ങളുമയി തന്നെ ആയിരികും ഇതവണയും ഫൊക്കാനാ ജനങ്ങളിലെക് എത്തുന്നത്.
കണ്‍വന്‍ഷനോടെ  അനുബെധിച്ചു നടത്താൻ ഉദ്ദേശികുന്ന ഗ്ളിംസ് ഓഫ് ഇന്ത്യ കൊമ്പറ്റിഷൻ,ഉദയകുമാർ മേമോ റിയാൽ  വോളിബാൾ ടൂർനമേന്റ്റ്, ഫൊക്കാനാ സ്റ്റാർ സിങ്ങർ,ഫൊക്കാനാ ഇന്റർ നഷണൽ  സിനി അവാർഡ്‌ തുടങ്ങിയ പുത്തൻ പുതിയ സംരഭങ്ങളെ  കുറിച്ചും  വിവരിക്ക്ന്നതയിരുകും .
ഈ മീറ്റ്  ദ  പ്രസ്‌ ലേക്ക് എല്ലാ ഫൊക്കാനാ പ്രവർത്തകരെയും സ്വാഗതം  ചെയുന്നതായി പ്രസിഡന്റ്‌ ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമാച്ചൻ,   ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം,അസോ.ജോയിന്റ്‌ സെക്രട്ടറി വർഗീസ്പലമലയിൽ ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌ എന്നിവർ  അറിയിച്ചു.

Sreekumar Unnithan

LEAVE A REPLY

Please enter your comment!
Please enter your name here