philഫിലഡൽഫിയ : ജീവകാരുണ്യ പ്രവർത്തനത്തിന്റെ മുൻ നിരയിൽ പ്രവർത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ 15 –ാമത് ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഒക്ടോബർ 3ന് ക്രിസ്റ്റൽ ബാങ്ക്വറ്റ് ഹാളിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്നു.സമൂഹത്തിലെ അശരണർക്കും ആലംബഹീനർക്കും സഹായ ഹസ്തങ്ങൾ നൽകി വരുന്ന കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് കുര്യൻ രാജന്റെ (പ്രസിഡന്റ്) അധ്യക്ഷതയിൽ നടത്തി. പൊതുയോഗത്തിൽ കുര്യൻ രാജൻ സ്വാഗതം ആശംസിച്ചു.

കോട്ടയം അസോസിയേഷന്റെ പെൻസിൽവേനിയ സ്റ്റേറ്റ് അസംബ്ലിമാൻ സ്കോട്ട് പെട്രി മുഖ്യാതിഥിയായിരുന്നു. ഇതു പോലുളള കമ്യൂണിറ്റി മീറ്റിംഗുകൾ സമൂഹത്തിന്റെ വളർച്ചക്ക് ആവശ്യമാണെന്നും ആദ്യമായിട്ടാണ് ഇന്ത്യൻ സമൂഹത്തിന്റെ കമ്യൂണിറ്റി മീറ്റിങ്ങുകളിൽ സംബന്ധിക്കുന്നതെന്നും മുഖ്യാതിഥി പറഞ്ഞു. 60 കളുടെ തുടക്കത്തിൽ അമേരിക്കയിൽ എത്തുകയും ന്യൂജഴ്സി സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് സാമ്പത്തിക വിഭാഗത്തിന്റെ മുഖ്യ തലവനായി ദീർഘനാൾ പ്രവർത്തിക്കുകയും ചെയ്ത കോട്ടയം സ്വദേശി സിറിയക്ക് തണ്ണികരി തന്റെ അമേരിക്കയിലെ ദീർഘനാളത്തെ ജീവിതാനുഭവങ്ങൾ സരസമായി പറയുകയും തിരക്കു പിടിച്ച പ്രവാസി ജീവിതത്തിനിടയിലും കാരുണ്യത്തിന്റെ സാന്ത്വനത്തിനായി മുൻ കൈ എടുക്കുന്ന കോട്ടയം അസോസിയേഷൻ പ്രവർത്തകരെ എത്ര കണ്ട് പ്രശംസിച്ചാലും മതി വരില്ലയെന്നും പറഞ്ഞു.

ചാരിറ്റി പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് തന്റേതായ ജീവിതാനുഭവങ്ങളിലൂടെ ഫാ. എം. കെ. കുര്യാക്കോസ് പറയുകയുണ്ടായി. കോട്ടയം അസോസിയേഷന്റെ മുൻ കാലങ്ങളിൽ ചെയ്ത ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും ജോഷി കുര്യാക്കോസ് അറിയിച്ചു. മലയാളി സമൂഹത്തിലെ പുരോഗമനപരമായ നിരവധി പ്രവർത്തനങ്ങളെ മാനിച്ച് അറ്റോർണി ജോസ് കുന്നേലിന് കോട്ടയം അസോസിയേഷന്റെ കമ്യൂണിറ്റി സർവ്വീസ് അവാർഡ് മുഖ്യാതിഥി നൽകി ആദരിച്ചു. താൻ ചെയ്തിട്ടുളള കാര്യങ്ങൾ വളരെ ചെറുതാണെന്നും ഇനിയും കിട്ടുന്ന അവസരങ്ങളിലൊക്കെയും തുടർന്നും ചെയ്യുമെന്നും ഈ അവാർഡ് നൽകി തന്റെ എളിയ പ്രവർത്തനങ്ങളെ അംഗീകരിച്ചതിന് കോട്ടയം അസോസിയേഷനോട് നന്ദി അറിയിക്കുന്നതായും മറുപടി പ്രസംഗത്തിൽ പറയുകയുണ്ടായി.

phil1ജോർജ്ജ് ഓലിക്കൽ (പമ്പാ മലയാളി അസോസിയേഷൻ), സുധാ കർത്താ (പ്രസ് ക്ലബ്), തോമസ് പോൾ (ഫ്രണ്ട്സ് ഓഫ് തിരുവല്ല), സുരേഷ് നായർ (ഫ്രണ്ട്സ് ഓഫ് റാന്നി) എന്നിവരും, മറ്റു നിരവധി പ്രമുഖ വ്യക്തികളും ആശംസകളർപ്പിക്കുകയും മാതൃകാ കർഷകനുളള കർഷകശ്രീ അവാർഡ് ജേതാവ് കുര്യാക്കോസ് ഏബ്രഹാമിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും കോട്ടയം അസോസിയേഷന്റെ പിക്നിക്കിലെ മത്സര വിജയികൾക്കുളള സമ്മാനങ്ങൾ തദവസരത്തിൽ നൽകുകയും ചെയ്തു. ജോസഫ് മാണി (വൈസ് പ്രസിഡന്റ്) ബാങ്ക്വറ്റിന്റെ സ്പോൺസേഴ്സിനെ വേദിയിൽ പരിജയപ്പെടുത്തുകയും മാത്യു ജോഷ്വ (ജന. സെക്രട്ടറി) നന്ദി പറയുകയും ജോബി ജോർജ് എംസിയായി പ്രവർത്തിക്കുകയും ചെയ്തു.

പ്രശസ്ത ഗായകൻ റോഷൻ മാമ്മൻ, അമേരിക്കൻ മലയാളികളുടെ ഇടയിലെ വാനമ്പാടി കാർത്തിക ഷാജി, സാബു പാമ്പാടി, പ്രശസ്ത യുവ ഗായിക ജസ് ലിൻ സാബു തുടങ്ങിയവർ ശ്രുതി മധുരമായ ഗാനങ്ങളാലപിക്കുകയും തുടർന്ന് ഡിന്നറും ഉണ്ടായിരുന്നു.

ജോൺ പി. വർക്കി, മാത്യു ഐപ്പ്, സാബു ജേക്കബ്, ജീമോൻ ജോർജ്, ഏബ്രഹാം ജോസഫ്, ജയിംസ് അന്ത്രയോസ്, ബെന്നി കൊട്ടാരത്തിൽ, രാജു കുരുവിള, വർക്കി പൈലോ, സാജൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മറ്റി ബാങ്ക്വറ്റിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :‌ www.kottayamassociation.org

LEAVE A REPLY

Please enter your comment!
Please enter your name here