Printഇന്ന് ലോക ഭക്ഷ്യദിനം . വിശപ്പിനെതിരെയുള്ള സമരമാണ്  ഈ ദിനം. ലോകമെമ്പാടുമുള്ള  ജനങ്ങള്‍ ഒത്തുചേര്‍ന്നു  വിശപ്പിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നുള്ള  സന്ദേശമാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) ഐക്യരാഷ്ട്രസഭ രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം (World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ  ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.

ആഹാരത്തിനായുള്ള  അവകാശം ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ്. എണ്ണൂറു ലക്ഷത്തിലധികം ആളുകള്‍  വിശപ്പുകൊണ്ട് ബുദ്ധിമുട്ടുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.പോഷകാഹാരക്കുറവും  ദാരിദ്ര്യവും ദോഷപൂര്‍ണ്ണമായ രണ്ടു ആഗോള പ്രശ്നങ്ങളാണ്.ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്തിലെ പട്ടിണിക്കാരുടെ ആകെയുള്ള ശതമാനത്തില്‍  അറുപതു ശതമാനം സ്ത്രീകളാണ്. പോഷകാഹരക്കുറവുമൂലം ഉണ്ടാകുന്ന  ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് ഏകദേശം അഞ്ചു ലക്ഷം കുട്ടികളാണ് ഓരോ വര്‍ഷവും  ലോകത്തില്‍  മരണപ്പെടുന്നത്. പത്തില്‍ നാല്എന്നകണക്കില്ഓരോവര്ഷവുംകുട്ടികള്ക്ക്പോഷണവൈകല്യംകൊണ്ട്ശരീരത്തിനും  ബുദ്ധിയ്ക്കും കേടുപാടുകള്സംഭവിക്കപ്പെടുന്നു

ഭക്ഷണം ഇല്ലാത്തവര്‍ക്ക് അതെത്തിയ്ക്കുക എന്നത് ഒരു സംഘടനയായി ചെയ്യുന്നതിലുപരി ഓരോ വ്യക്തിയിലും അധിഷ്ടിതമായാല്‍ ഈ പ്രശ്നത്തിന് കുറെയൊക്കെ പരിഹാരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here