joeവാഷിംഗ്ടൺ : 2016 നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിക്കാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി ജോ ബൈഡനാണെന്ന് പാർട്ടിയിലെ ഭൂരിപക്ഷം പ്രവർത്തകരും വിശ്വസിക്കുന്നതായി സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഡെമോക്രാറ്റിക് പാർട്ടി നടത്തിയ സ്ഥാനാർത്ഥികളുടെ ഡിബേറ്റിനു ശേഷമാണ് ജോ ബൈഡൻ രംഗത്തു വരണമെന്നുള്ള ആവശ്യം ശക്തിപ്പെട്ടത്.

ഹിലരിയുടെ പേരിലുള്ള ഇ മെയിൽ വിവാദം ദേശീയ ചർച്ചാ വിഷയമായതോടെ ഇവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയിൽ മുൻ നിരയിൽ നിൽക്കുന്ന വെർണി സാന്റേഴ്സും ഹിലരി ക്ളിന്റണും സ്വവർഗ്ഗ വിവാഹം, ഗണ്‍ പ്രൊട്ടക്ഷൻ, ടാക്സേഷൻ എന്നീ വിഷയങ്ങളിൽ സ്വീകരിച്ച വ്യത്യസ്ത നിലപാടുകൾ അമേരിക്കൻ വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

തുടർച്ചയായി 3 തവണ ഡെമോക്രാറ്റിക് പാർട്ടിയെ വൈറ്റ് ഹൗസിലെത്താൻ സഹായിച്ച വോട്ടർമാർ ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിക്ക് അവസരം നൽകുമെന്നാണ് മുൻകാല ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലമോ പ്രവർത്തന പാരമ്പര്യമോ ഇല്ലാത്ത ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥനാർത്ഥികളിൽ ഒന്നാമതെത്തിയപ്പോൾ നിലവിൽ ക്ലീൻ ഇമേജിന് ഉടമയായ ബൈഡന് ട്രംപിനെ പരാജയപ്പെടുത്താൻ അനായാസം കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കണക്കുകൂട്ടുന്നത്.

അടുത്തിടെ നിര്യാതനായ ബൈഡന്റെ മകനും പിതാവ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന വിവരം വോട്ടർമാരിൽ സഹതാപ തരംഗം സൃഷ്ടിക്കാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here