justin-trudeauടൊറേന്റോ: കാനഡയിലെ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കാനഡ ലിബറല്‍ പാര്‍ട്ടിക്കു വിജയം. ലിബറല്‍ പാര്‍ട്ടിയുടെ ജസ്റ്റിൻ  ട്രൂട്ടു പ്രധാനമന്ത്രി. ഒക്‌ടോബര്‍ 19 നു 338 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലെയും ഫലം പുറത്തു വന്നപ്പോള്‍ 54 ശതമാനം സീറ്റുകള്‍ നേടി ജസ്റ്റിന്‍ ട്രുടോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി 184 സീറ്റുകള്‍ കരസ്ഥമാക്കി വ്യക്തമായ ഭൂരിപക്ഷം നേടി. നാല്‍പ്പത്തിമൂന്ന് വയസ് മാത്രമുള്ള ജസ്റ്റിൻ ട്രൂട്ടു മുന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ മകനാണ്.കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ ഹാര്‍പ്പറിന്‍റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിനാണ് ഇതോടെ അന്ത്യം കുറിക്കുന്നത്. എല്ലാ പ്രവിശ്യകളിലും വ്യക്തമായ ഭൂരിപക്ഷവും ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യമുള്ള സര്‍ക്കാരും ലിബറല്‍ സര്‍ക്കാര്‍ ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here