JoyTV

അമേരിക്ക, കാനഡ, യു.കെ, യൂറോപ്പ്, കേരളം, ഗൾഫ് തുടങ്ങി ലോകത്തിന്റെ എല്ലാ പ്രമുഖനഗരങ്ങളിലും ജോയ് ടെലിവിഷൻ നെറ്റ് വർക്കിന്റെ ചാനൽക്രൂവുമായി പ്രവർത്തിക്കുവാൻ താല്പര്യമുള്ള യുവതീ-യുവാക്കൾക്ക് അവസരം ഒരുക്കുന്നു. ടെലിവിഷൻ ഷോകൾ, ഡോക്കുമെന്ററി, കൊമേഴ്സൽ പ്രോഗ്രാം നിർമ്മിതാക്കൾ, അവതാരകർ, റിപ്പോർട്ടർ, ന്യുസ് എഡിറ്റർ തുടങ്ങി വിവിധ മേഘലകളിൽ പ്രാവിണ്യം തെളിയിച്ചവർക്ക് അവസരങ്ങൾ കാത്തിരിക്കുന്നു.

പ്രവാസി സമൂഹത്തിന് സന്തോഷ നിമിഷങ്ങളുടെയും, പുതുപുത്തൻ കാഴ്ചകളുടെയും വസന്തം സമ്മാനിച്ചുകൊണ്ട് അമേരിക്കയിലെ അറ്റലാന്ടയിൽ നിന്നും 2016 മാർച്ചിൽ സംപ്രേഷണം ആരംഭിക്കുന്ന “ജോയ് ടെലിവിഷൻ നെറ്റ് വർക്ക് വേൾഡ് ക്ലാസ് നിലവാരത്തിലുള്ള അത്യാധുനിക സ്റ്റുഡിയോയുടെ പിൻബലത്തോടെ 10 ടെലിവിഷൻ ചാനലുകളും, 8 റേഡിയോ ചാനലുകളും ഉൾപ്പെടെ 18 ചാനലുകളുമായാണ് “ചാനൽ 21” പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ഹിന്ദി, ഗുജറാത്തി, തെലുംഗ്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ വിക്ഞാന-വിനോദ പരിപാടികളും, വാർത്താ വിശകലന പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട് . വിവിധ തെന്നിന്ത്യൻ ഭാഷകളിൽ മികച്ചതും വിനോദരസം പകരുന്നതുമായ ശക്തമായ ഉള്ളടക്കത്തോടെയാണ് ചാനലുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ഇന്ന് മാർക്കെറ്റിൽ ലഭ്യമാകുന്ന അന്റീന ഉപയോഗിച്ച് ജോർജിയ മുഴുവൻ സംഗീതത്തിന്റെയും, വാർത്തകളുടെയും പുതിയ വസന്തമൊരുക്കുവാൻ വ്യത്യസ്ത മേഖലകളിൽ കഴിവുകൾ തെളിയിക്കുന്ന അത്ഭുത പ്രതിഭകൾക്ക് അവസരങ്ങൾ കാത്തിരിക്കുന്നു. പുതുപുത്തന്‍ പരിപാടികളുമായി സംപ്രേഷണമാരംഭിക്കുന്ന ‘ജോയ് ടെലിവിഷൻ നെറ്റ് വർക്ക്” വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രവാസി സമൂഹത്തിലെ അത്ഭുത സർഗ-പ്രതിഭകൾക്ക് അസുലഭ അവസരമൊരുക്കുന്നു. നിങ്ങളുടെ കഴിവുകൾ എന്തുമാകട്ടെ, അത് അർഹിക്കുന്ന അംഗീകാരത്തോടെ അവതരിപ്പിക്കുവാനാണ് വേദിയൊരുങ്ങുന്നത്.

സാമൂഹ്യ പ്രതിബദ്ധതക്കൊപ്പം, യുവതലമുറയുടെ ആശയാഭിലാഷങ്ങൾക്ക് പിന്തുണയേകുവാൻ, പ്രവാസി സമൂഹത്തിലെ ഭാവിവാഗ്ദാനങ്ങളായ “ന്യൂജെനറേഷൻ” സമൂഹത്തിന് നിരവധി അവസരങ്ങൾ ഒരുക്കുന്ന പരിപാടികളാണ് ‘ജോയ് ടെലിവിഷൻ നെറ്റ് വർക്ക് ” അവതരിപ്പിക്കുന്നത്. ടെലിവിഷൻ ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന ചാനലിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ നാനാ തുറകളിൽ പ്രവർത്തിക്കുന്ന, പ്രത്യേകിച്ച് പ്രവാസീ സമൂഹത്തിലെ യുവതീ-യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും അവസരമൊരുക്കും. സംഗീതം, നൃത്തം, കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങി നിങ്ങളുടെ അഭിരുചികളെന്തുമാകട്ടെ, അർഹതയുള്ളതും, അവതരണയോഗ്യവുമായ നിങ്ങളുടെ സർഗാത്മകതാലന്തുകൾ അവതരിപ്പിക്കുവാൻ ഞങ്ങൾ വേദി ഒരുക്കുന്നു, നിങ്ങൾ തയ്യാറെങ്കിൽ…..

കൂടുതൽ വിവരങ്ങൾക്ക് : fr@joytvn.com

LEAVE A REPLY

Please enter your comment!
Please enter your name here